‘പി സി ജോര്‍ജിന്റെ അറസ്റ്റ് മാനദണ്ഡങ്ങള്‍ പാലിക്കാതെ’ – കോടതി
മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജിനെ പീഡനക്കേസിൽ അറസ്റ്റ് ചെയ്തത് സുപ്രീംകോടതിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് കോടതി. പീഡന പരാതിയിലും കോടതി സംശയം പ്രകടിപ്പിച്ചു. യുവതി പരാതി നല്‍കാന്‍ വൈകിയതില്‍ ദുരൂഹതയുണ്ട്. കൃത്യമായ കാര്യം ബോധിപ്പിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. പരാതിക്കാരിക്ക് ഇത്തരം നിയമനടപടികളെ പറ്റി ധാരണയുണ്ടെന്നും നിരീക്ഷിച്ചു. പി സി ജോര്‍ജിന്റെ ജാമ്യ ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.
സോളാര്‍ കേസ് പ്രതിയായ യുവതിയുടെ പരാതിയില്‍ മ്യൂസിയം പൊലീസ് പിസി ജോര്‍ജിന്റെ അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിന് 354, 54 (A) വകുപ്പുകള്‍ പ്രകാരമാണ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. 2022 ഫെബ്രുവരി 10ന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ച് ലൈംഗിക താത്പര്യത്തോടെ കടന്നു പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസിലായിരുന്നു പി.സി ജോര്‍ജിനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയത്.