കര്‍ണാടകയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്.
കര്‍ണാടകയില്‍ ചൊവ്വാഴ്ച 41,457 പുതിയ അണുബാധകളും 20 മരണങ്ങളും രേഖപ്പെടുത്തിയതായി സംസ്ഥാന ആരോഗ്യമന്ത്രി ഡോ കെ സുധാകർ. പുതിയ കേസുകളിൽ 25,595 കേസുകൾ ബെംഗളൂരുവിൽ നിന്നാണ്. തിങ്കളാഴ്ച 27,156 പുതിയ കോവിഡ് -19 കേസുകളും 14 മരണങ്ങളും രേഖപ്പെടുത്തിയ സ്ഥാനത്തു നിന്നാണ് 41,457 കേസുകളായി ഉയര്‍ന്നത്. ഒരുദിവസം പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണത്തില്‍ 52 ശതമാനം വർധന. ടെസ്റ്റ് പോസിറ്റീവ് നിരക്ക് തിങ്കളാഴ്ച 12.45 ശതമാനത്തിൽ നിന്ന് ചൊവ്വാഴ്ച 22.30 ശതമാനമായി ഉയർന്നു. സംസ്ഥാനത്ത എട്ട് ജില്ലകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 30 ശതമാനം കടന്നതായാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിരീക്ഷണം.
ബെംഗളൂരുവിൽ തിങ്കളാഴ്ച 15,947 കേസുകളിൽ നിന്ന് ചൊവ്വാഴ്ച 25,595 ആയി ഉയർന്നു, വര്‍ദ്ധനവ് 60 ശതമാനം. രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഏറ്റവും ഉയർന്ന നിരക്കാണ് ബെംഗളൂരുവിലേത്. മഹാരാഷ്ട്രയിൽ 39,027 കേസുകളും കേരളത്തിൽ 28,481 കേസുകളും ഡൽഹിയിൽ 11,684 കേസുകളും പശ്ചിമ ബംഗാൾ 10,430 കേസുകളുമാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

