കൂടുതൽ ബസ്സുകൾ നിരത്തിലിറക്കുമെന്ന് പ്രഖ്യാപിച്ച് സംസഥാന സർക്കാർ

Print Friendly, PDF & Email

ഉത്സവകാലത്തെ തിരിക്കൊഴിവാക്കാനായി കർണാടക സ്റ്റേറ്റ് ട്രാസ്പോർട് കോർപറേഷൻ കൂടുതൽ ബസ്സുകൾ നിരത്തിലിറക്കുമെന്ന് പ്രഖ്യാപിച്ച് സംസഥാന സർക്കാർ. ഈ വരുന്ന ഗണേശ ചതുർത്ഥി ആഘോഷത്തോടനുബന്ധിച്ച് 15, 16, 17 തീയതികളിൽ ഈ സൗകര്യം ലഭിക്കുമെന്ന് കോർപറേഷൻ പറയുന്നു. ഇതിനായി 1200 ബസ്സുകളാണ് നിരത്തിലിറങ്ങുക. കെംപഗൗഡ ടെർമിനൽ മുതൽ ധര്മ്മസ്ഥല , കുക്കെ സുബ്രമണ്യ, ശിവമോഗ , ഹാസൻ , മംഗളൂരു, കുന്ദാപുര, ബെൽഗാം, ശൃംഗേരി, ഹൊറനാട്, വിജയപുർ, റായ്ച്ചൂർ, ബെല്ലാരി, ബിദർ, തിരുപ്പതി, എന്നിവിടങ്ങളിലേക്കൊക്കെ ബസ്സുകൾ ഉണ്ടായിരിക്കും.
അതോടൊപ്പം നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്‌പോർട് കോർപറേഷൻ 500 ഓളം കൂടുതൽ ബസ്സുകൾ നിരത്തിലിറക്കും. ഇതിൽ വോൾവോ, സ്ലീപ്പർ , രാജഹംസ ബസ്സുകളും ഉണ്ടായിരിക്കും എന്ന് അറിയിച്ചു.

Pravasabhumi Facebook

SuperWebTricks Loading...