സരസ്വതി എഡ്യൂക്കേഷണൽ ട്രസ്റ്റ് അദ്ധ്യാപകദിനം ആചരിച്ചു

Print Friendly, PDF & Email

ബെംഗളൂരു, വൈറ്റ് ഫീൽഡിൽ ഉള്ള സരസ്വതി എഡ്യൂക്കേഷണൽ ട്രസ്റ്റ് അദ്ധ്യാപക ദിനം ആചരിച്ചു. “തൊദൽനുടി ” മാസ പത്രിക നൽകിവരുന്ന പതിനൊന്നാമത് “കന്നഡ ഭാഷാ സേവാ പുരസ്‌കാരം” വിജയനഗര ജില്ലയിലുള്ള യു ഹാലപ്പ എന്ന അധ്യാപകന് നൽകി ആദരിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ മുപ്പത്തിയഞ്ച് വർഷത്തെ അധ്യാപക ജീവിതത്തിനാണ് ഈ ബഹുമതി നൽകി ആദരിച്ചത്. ആർട്ട് ഓഫ് ലിവിങ് ആചാര്യ എസ്. ശ്രീനിവാസ് കന്നഡ സിനിമ അഭിനേതാവ് “മൂഗ് ” സുരേഷ് കഥാകൃത്ത് ഡോ. പ്രേംരാജ് കെ കെ , സരസ്വതി എഡ്യൂക്കേഷണൽ ട്രസ്റ്റ് പ്രസിഡന്റ് ബി ശങ്കർ എന്നിവർ സന്നിഹിതരായിരുന്നു. “തൊദൽനുടി ” മാസ പത്രികയുടെ ചീഫ് എഡിറ്റർ ഡോ. സുഷമാ ശങ്കർ അധ്യക്ഷം വഹിച്ചു. ഭാരത്തിലെ യുവ തലമുറ നാളത്തെ ഭാവി വാഗ്ദാനങ്ങളാണ് , അവർ ഭാരത്തിന് അഭിമാനമാകേണ്ടവരാണെന്ന് ഡോ. സുഷമാ ശങ്കർ തന്റെ പ്രഭാഷണത്തിനിടയിൽ പറയുകയുണ്ടായി. ഭാരതത്തിന്റെ രണ്ടാമത്തെ പ്രസിഡണ്ട് ഡോ. എസ് രാധാകൃഷ്ണന്റെ ജീവിതത്തെക്കുറിച്ച് “മൂഗ് ” സുരേഷ് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. അധ്യാപർക്ക് കുട്ടികൾ നൽകേണ്ടന്ന ഒരേയൊരു സമ്മാനം അവരുടെ വിജയം മാത്രമാണ്, അതായിരിക്കണം കുട്ടികളുടെ ലക്ഷ്യം എന്ന് പ്രേംരാജ് കെ കെ ഓർമ്മപ്പെടുത്തി. ഓരോ കുട്ടിയും അച്ഛനമ്മമാരോടും തന്റെ ദേശത്തോടും സ്നേഹമുള്ളവരായിരിക്കണം, എന്നാൽ മാത്രമേ അവർ നമ്മുടെ ദേശത്തിന് മുതൽക്കൂട്ട് ആവുകയുള്ളു എന്ന കാര്യം യു ഹാലപ്പ പറഞ്ഞു. തുടർന്ന് ഡോ പ്രേംരാജ് കെ കെ നേടിയ നേട്ടങ്ങളുടെ ചെറുവിവരണം ഡോ. സുഷമാ ശങ്കർ വിശദീകരിക്കുകയും ആദരിക്കുകയും ഉണ്ടായി. പ്രൊഫ. വി എസ്. രാകേഷ് സ്വാഗതം പറഞ്ഞ് ആരംഭിച്ച ഈ അദ്ധ്യാപക ദിനാചരണം ഡോ. സുഷമാ ശങ്കറിന്റെ കൃതജ്ഞതയോടെ അവസാനിച്ചു.

Pravasabhumi Facebook

SuperWebTricks Loading...