ഇന്ന് രാജ്യവ്യാപകമായി കര്‍ഷക ബന്ദ്. കേരളത്തില്‍ സംന്പൂര്‍ണ്ണ ഹര്‍ത്താല്‍

Print Friendly, PDF & Email

വിവാദ കാർഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രഖ്യാപിച്ച ഭാരത് ബന്ദ് ഇന്ന്. കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കർഷകസംഘടനകളുടെ കൂട്ടായ്മയായ ((Samyukta Kisan Morcha)ആണ് ഭാരത് ബന്ദിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. സിപിഎം അടക്കം പ്രതിപക്ഷ പാർട്ടികളും വിവിധ ട്രേഡ് യൂണിയനുകളും ബന്ദിനെ പിന്തുണയ്ക്കുന്നുണ്ട്. ഇതോടെ കേരളത്തിൽ ബന്ദ് ഹർത്താലാകുമെന്ന് ഉറപ്പായി. രാജ്യത്തെ എല്ലാ ജനങ്ങളും പ്രതിഷേധത്തിൽ അണിചേരണമെന്ന് ബികെയു നേതാവ് രാകേഷ് ടിക്കായത്ത് ആഭ്യർത്ഥിച്ചു.

ബന്ദിന് പൂർണ പിന്തുണ നൽകുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചിരുന്നു. ബിഎംഎസ് ഒഴികെയുള എല്ലാ ട്രേഡ് യൂണിയനുകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മോട്ടോർ വാഹന തൊഴിലാളികളും കർഷകരും ബാങ്ക് ജീവനക്കാരുമടക്കം നൂറിലേറെ സംഘടനകൾ ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇടത് പാർട്ടികൾ നേരത്തെ തന്നെ ബന്ദിനെ അനുകൂലിച്ചിരുന്നു. തൊഴിലാളി സംഘടനകളും സമരത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.

  •  
  •  
  •  
  •  
  •  
  •  
  •