28 ദിവസത്തെ ഇടവേളയിൽ താൽപര്യമുള‌ളവർക്ക് പണം നൽകി കൊവിഷീൽഡ് സ്വീകരിക്കാം – ഹൈക്കോടതി

Print Friendly, PDF & Email

ജോലിക്കോ മറ്റ് ആവശ്യങ്ങൾക്കോ വിദേശത്തേക്ക് പോകുന്നവർക്ക് 28 ദിവസത്തിനകം വാക്‌സിൻ നൽകാൻ പ്രത്യേക രജിസ്‌ട്രേഷൻ ഉള‌ളപ്പോള്‍ നാട്ടിലുള‌ളവർക്ക് 84 ദിവസത്തിന് ശേഷമേ രണ്ടാം ഡോസ് എടുക്കാൻ പാടുള‌ളൂ എന്ന് ചട്ടമുള‌ളത് വിവേചനമാണെന്നും വാക്‌സിന്റെ കാര്യത്തിൽ രണ്ട് നീതി ശരിയല്ലെന്നും കേരള കോടതി. അതിനാല്‍ പണം നൽകി വാക്‌സിനെടുക്കാൻ താൽപര്യമുള‌ളവർക്ക് കൊവിഷീൽഡ് രണ്ടാംഡോസ് വാക്സിൻ 28 ദിവസത്തിന് ശേഷം സ്വീകരിക്കാമെന്ന് ഹൈക്കോടതി ഉത്തരവിറക്കി. വാക്‌സിൻ ഡോസുകൾക്കിടയിലെ ഇടവേള കുറയ്‌ക്കാനാവശ്യപ്പെട്ട് കിറ്റെക്‌സ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ വിധി. എന്നാൽ സർക്കാർ നൽകുന്ന സൗജന്യ വാക്‌സിന് ഈ ഇളവ് ബാധകമല്ല. കോവിൻ വെബ്‌സൈറ്റിൽ ഇതിനനുസരിച്ച് മാറ്റം വരുത്താന്‍ കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി നി‌ർദ്ദേശിച്ചു. വാക്സിന്‍റെ ഫലപ്രാപ്തിക്കായാണ് കാലപരിധി വച്ചിരിക്കുന്നതെന്നും അതിനാല്‍ രണ്ടു വാക്സിനിടയിലെ സമയപരിധി കുറക്കരുതെന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട് തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്.

  •  
  •  
  •  
  •  
  •  
  •  
  •