KERALANEWS MAIN

സിൽവർ ലൈനിൽ ആദ്യ അഴിമതി ആരോപണവുമായി രമേശ് ചെന്നിത്തല.

സിൽവർ ലൈനിൽ ആദ്യ അഴിമതി ആരോപണവുമായി രമേശ് ചെന്നിത്തല. സിൽവർ ലൈനിന് സർവേ നടത്തിയതിലും കൺസൾട്ടൻസിയെ നിയമിച്ചതിലുമാണ് ആരോപണം. കരിമ്പട്ടികയിൽ പെട്ട ഫ്രഞ്ച് കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കരാർ നൽകിയതിൽ കമ്മീഷനുണ്ടെന്നാണ് ആരോപണം. മുഖ്യമന്ത്രി നേരിട്ടാണ് ഇടപാട് നടത്തിയതെന്നും ചെന്നിത്തല ആരോപിച്ചു. അഞ്ച് ശതമാനമാണ് കൺസൾട്ടൻസിയുടെ കമ്മീഷൻ. ദ്ധതിക്ക് വിദേശ വായ്പ കിട്ടാനുള്ള യാതൊരു സാധ്യതയുമില്ലെന്ന് പറഞ്ഞ ചെന്നിത്തല, സംസ്ഥാന സർക്കാർ തിടുക്കപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നത് പണയം വെക്കാനാണെന്നും ആരോപിച്ചു.

0