“ഒക്ടോബര്‍ അവസാനം വരെ ആരും കർണാടകയിലേക്കു വരരുത്” അഭ്യര്‍ത്ഥനയുമായി കര്‍ണ്ണാടക സര്‍ക്കാര്‍
കർണാടകയിലേക്കും തിരിച്ചുമുള്ള യാത്രകൾ മാറ്റിവെക്കാൻ മലയാളികളോട് അഭ്യർത്ഥിച്ച് കർണാടക. കോവിഡ് വ്യാപനവും നിപയും കണക്കിലെടുത്താണ് കർണാകടയുടെ ആവശ്യം. ഒക്ടോബർ അവസാനം വരെ മലയാളികൾ കർണാടകയിലേക്കും കർണാടകയിൽ നിന്ന് തിരിച്ചുമുള്ള യാത്രകൾ നീട്ടിവെക്കണമെന്നാണ് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. അടിയന്തരപ്രാധാന്യമില്ലാത്ത കാര്യങ്ങളിൽ കേരളസന്ദർശനം ഒഴിവാക്കണമെന്ന് ജനങ്ങളോടുള്ള അഭ്യർത്ഥനയില്‍ കർണാടക സർക്കാര്‍ ആവശ്യപ്പെട്ടു. കർണാടകയിൽ ജോലി ചെയ്യുന്ന കേരളത്തിലുള്ളവരെ ഇപ്പോൾ മടക്കി വിളിക്കരുതെന്ന് ഐടി-വ്യവസായസ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.