കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു . ചികിത്സയിലിരുന്ന 12 കാരൻ മരിച്ചു

Print Friendly, PDF & Email

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിപ ബാധിച്ച് ചികിത്സയിലിരുന്ന 12 കാരൻ മരിച്ചു. . ഇന്ന് പുലർച്ചെ ആയിരുന്നു മരണം. കുട്ടിയുടെ സമ്പർക്ക ബാധിതരെ കണ്ടെത്താൻ നടപടി തുടങ്ങിയിട്ടുണ്ട്. നേരത്തെ ഈ കുട്ടിക്ക് കൊവിഡ് ബാധിച്ചിരുന്നു. പനി മാറാഞ്ഞതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് പുണെയില്‍ നടത്തിയ സ്രവ പരിശോധനയിലാണ് ഫലത്തില്‍ കുട്ടി നിപ പോസിറ്റീവാണ് എന്ന് സ്ഥരീകരിച്ചത്. ഇതോടെ അതീവ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. ആരോഗ്യമന്ത്രി വീണ ജോര്‍ജ്ന്‍റെ അദ്ധ്യക്ഷതയില്‍ ഇന്ന് 12 മണിക്ക് കോഴിക്കോട്ട് ആരോഗ്യ പ്രവര്‍ത്തകരുടെ ഉന്നത യോഗം ചേരും. കേന്ദ്ര ആരോഗ്യവകുപ്പിന്‍റെ വിദഗ്ധ സംഘം കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. കോഴിക്കോട് മാവൂര്‍ ചാത്തമംഗലം പഞ്ചായത്ത് 12 വാര്‍ഡ് സ്വദേശിയാണ് നിപ്പ ബാധിതനായ കുട്ടി. പഞ്ചായത്തില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.

കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത. പ്രഖ്യാപിച്ചു സമീപ ജില്ലകളായ കണ്ണൂരും മലപ്പുറത്തും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് മാവൂര്‍ ചാത്തമംഗലം പഞ്ചായത്തിലെ നിപ്പ സ്ഥിരീകരിച്ച പഴൂർ വാർഡ് ( വാർഡ് 9 ) പൂര്‍ണ്ണമായും അടച്ചു. സമീപ വാർഡുകളായ നായർക്കുഴി, കൂളിമാട്, പുതിയടം വാർഡുകൾ ഭാഗികമായി അടച്ചു. പനി, ശർദ്ദി അടക്കമുള്ള ലക്ഷണമുള്ളവർ ആരോഗ്യ വകുപ്പിനെ അറിയിക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. കുട്ടിയുടെ പ്രാഥമിക സംന്പര്‍ക്കത്തില്‍ പെട്ടവരെയെല്ലാം ഐസലേറ്റ് ചെയ്തുകഴിഞ്ഞു. 17 പേരെയാണ് ഇപ്പോള്‍ ഐസലേറ്റ് ചെയ്തിരിക്കുന്നത്. കൂടുതല്‍ പേര്‍ സംന്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. 2018ലാണ് ഇതിനു മുന്പ് സംസ്ഥാനത്ത് നിപ്പ കണ്ടെത്തിയത്.

  •  
  •  
  •  
  •  
  •  
  •  
  •