പത്ത് ദശലക്ഷം ആളുകൾ യുക്രൈനില്‍ നിന്ന് പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ

Print Friendly, PDF & Email


റഷ്യയുടെ അധിനിവേശം കാരണം പത്ത് ദശലക്ഷം ആളുകൾ യുക്രൈനിലെ തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ. യുക്രൈന്റെ ജനസംഖ്യയുടെ ഏകദേശം നാലിലൊന്ന് വരുന്ന ജനസംഖ്യയാണിതെന്നാണ് യുഎന്നിന്റെ അഭയാർത്ഥി വിഭാഗം മേധാവി ഫിലിപ്പോ ഗ്രാൻഡി വ്യക്തമാക്കുന്നത്. യുക്രൈനിലെ യുദ്ധം വളരെ വിനാശകരമാണ്, 10 ദശലക്ഷം ആളുകൾ രാജ്യത്തിനകത്ത് പലായനം ചെയ്തു, അല്ലെങ്കിൽ വിദേശത്ത് അഭയാർത്ഥികളായെന്ന് അദ്ദേഹം പറഞ്ഞു

അതേസമയം യുദ്ധം അവസാനിക്കാനുള്ള ഏക മാര്‍ഗം ചര്‍ച്ച മാത്രമാണെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. പുടിനുമായി സംസാരിക്കാന്‍ താന്‍ തയാറാണെന്നും സെലന്‍സ്‌കി പറഞ്ഞു. ‘ യുദ്ധം നിര്‍ത്താന്‍ ഞങ്ങള്‍ക്ക് ഒരു ശതമാനം അവസരമുണ്ടെങ്കില്‍, ഞങ്ങള്‍ ഈ അവസരം ഉപയോഗിക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. ചര്‍ച്ചയാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ഏക വഴി. പുടിനുമായി സംസാരിക്കാന്‍ തയാറാണ്’- സെലന്‍സ്‌കി വ്യക്തമാക്കി.

  •  
  •  
  •  
  •  
  •  
  •  
  •