പരമാവധി മേഖലകള്‍ തുറന്നുകൊണ്ടുള്ള കോവിഡ് പ്രതിരോധമാണ് കേരളത്തിന് അനുയോജ്യം – വിദഗ്ധര്‍

Print Friendly, PDF & Email

കോവിഡ് വ്യാപിക്കുന്നതിനിടെ കേരളത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധര്‍. ആള്‍ക്കൂട്ടം നിയന്ത്രിക്കാനുള്ള ക്രമീകരണം ഉറപ്പാക്കി പരമാവധി മേഖലകള്‍ തുറക്കാമെന്ന് വിദഗ്ധര്‍. പ്രമുഖ വൈറോളജിസ്റ്റ് ഡോ. ഗഗൻദീപ് കാങ് അടക്കം ദേശീയ, അന്തർദേശീയ തലത്തിൽ പ്രശസ്തരായ വൈറോളജിസ്റ്റുകൾ പങ്കെടുത്ത യോഗത്തിലാണ് നിർദേശം. ടിപിആർ, ലോക്ക്ഡൗൺ, പ്രാദേശിക അടച്ചിടൽ എന്നിവയ്ക്ക് പിറകെ സമയവും അധ്വാനവും പാഴേക്കണ്ടതില്ലെന്ന പൊതുനിർദേശമാണ് പ്രമുഖ വൈറോളജിസ്റ്റുകൾ പങ്കെടുത്ത യോഗത്തിൽ ഉയർന്നത്. മരണനിരക്ക് പിടിച്ചു നിർത്തുന്നതിനാണ് ശ്രദ്ധ നൽകേണ്ടത്. വാക്സിനേഷൻ വേഗത ഉയർത്തിയാൽ ഇത് സാധ്യമാകും. ചികിത്സാ സംവിധാനങ്ങൾ നിറഞ്ഞുകവിയുന്ന ഘട്ടത്തിൽ മാത്രം കടുത്ത നിയന്ത്രണങ്ങളാലോചിക്കാം. പ്രൈമറി സ്‌കൂളുകള്‍ തുറക്കാം. രാത്രികാല കര്‍ഫ്യു ഒഴിവാക്കാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ഡാറ്റ താരതമ്യേന മികച്ചതാണെന്നും അഭിപ്രായമുയർന്നു. രോഗതീവ്രത കുറവാണെന്ന സർക്കാർ വിലയിരുത്തലും യോഗത്തിലുണ്ടായി.നിർദേശം പിന്നീട് സർക്കാർ ഈ വിദഗ്ദരുമായി പ്രത്യേകം ചർച്ച നടത്തിയാകും പുതിയ തീരുമാനങ്ങളിലെത്തുക. കേരളത്തില്‍ പ്രതിരോധം ശക്തമാക്കണമെന്ന കേന്ദ്ര നിർദേശത്തിന് വിരുദ്ധമാണ് പ്രമുഖ വൈറോളജിസ്റ്റുകൾ പങ്കെടുത്ത ചർച്ചയിലെ പൊതു നിർദേശം.

  •  
  •  
  •  
  •  
  •  
  •  
  •