അവസാന സൈനികനും കാബൂള്‍ വിട്ടു. അമേരിക്കന്‍ പിന്മാറ്റം പൂര്‍ണ്ണമായി.

Print Friendly, PDF & Email

അ​മേ​രി​ക്ക​ന്‍ വ്യോ​മ​സേ​ന​യു​ടെ സി-17 ​എ​ന്ന വി​മാ​നം കാ​ബൂ​ളി​ലെ ഹ​മീ​ദ് ക​ര്‍​സാ​യി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നും പ്രാ​ദേ​ശീ​ക സ​മ​യം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 3.29 പ​റ​ന്നു​യ​റ​ന്ന​തോ​ടെ അഫ്ഘാന്‍ ചരിത്രത്തിലെ ഒരു കാലഘട്ടത്തിന് പരിസമാപ്തി. ഇതോടെ അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍​ നി​ന്നും 20 വർഷത്തെ സം​ഘ​ര്‍​ഷ​ഭ​രി​ത​മാ​യ സേ​വ​നം അവസാനിപ്പിച്ച് അവസാനത്തെ അ​മേ​രി​ക്ക​ന്‍ സൈ​നികനും അഫ്ഘാന്‍ മണ്ണ് വിട്ട് പറന്നുയര്‍ന്നു. തുടര്‍ന്ന് അ​ഫ്ഗാ​നി​സ്ഥാ​നിലെ അമേരിക്കൻ ദൗത്യം പൂർത്തിയായെന്ന് പെന്റഗൺ ഔദ്യോഗികമായി അറിയിച്ചു. ആ​കാ​ശ​ത്തേ​ക്ക് നി​റ​യൊ​ഴി​ച്ചാ​ണ് അമേരിക്കയുടെ സേനാ പിന്മാറ്റത്തിൽ കാബൂൾ നഗരത്തിൽ താലിബാൻ ഭീ​ക​ര​ര്‍ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച​ത്. തുടര്‍ന്ന് ഐ​എ​സ് ഭീ​ക​ര​രു​ടെ ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് താലിബാന്‍ ക​ന​ത്ത സു​ര​ക്ഷ വി​മാ​ന​ത്താ​വ​ള​ത്തി​ന് ഏർപ്പെടുത്തിയിരിക്കുകയാണ്.

  •  
  •  
  •  
  •  
  •  
  •  
  •