പോലീസ് മാന്യമായി പെരുമാറണം – ഹൈക്കോടതി

Print Friendly, PDF & Email

സംസ്ഥാന പോലീസിന്‍റെ പെരുമാറ്റ ദൂഷ്യത്തിനെതിരെ ശക്തമായ നിലപാടുമായി ഹൈക്കോടതി. പൊതുജനങ്ങളോട് മാന്യമായി പെരുമാറാൻ പൊലീസുകാരോട് ആവശ്യപ്പെടണമെന്ന് സിംഗിൾ ബെഞ്ച് ഡിജിപിക്ക് നി‍ർദേശം നൽകി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി പെരുമാറ്റ ദൂഷ്യത്തിന്‍റെ പേരിൽ പൊലീസ് പഴികേൾക്കുന്നതിനെടെയാണ് ഹൈക്കോടതിയും കർശന നി‍ർദേശങ്ങൾ നൽകിയത്. പൊതുജനങ്ങളോട് മാന്യമായ ഭാഷ ഉപയോഗിക്കാൻ പൊലീസ് പഠിക്കണം. എടാ, എടി എന്നൊന്നും ആരെയും വിളിക്കാൻ പൊലീസിന് അവകാശമില്ല. മാന്യമായ പെരുമാറ്റമുണ്ടാകണം. പൊലീസുകാരുടെ പെരുമാറ്റം മെച്ചപ്പെടുത്താൻ ഉദ്യോഗസ്ഥ നേതൃത്വത്തിന് ബാധ്യതയുണ്ട്. കൃത്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ‍ഡിജിപി സർക്കുലർ പുറപ്പെടുവിക്കണമെന്നും ഹൈക്കോടതിയുടെ ഉത്തരവിലുണ്ട്. ഇക്കാര്യത്തിൽ പരാതികൾ കിട്ടിയാൽ പരിശോധിക്കുമെന്നും കൂടുതൽ പ്രതികരണത്തിനില്ലെന്നും ഡിജിപി അറിയിച്ചു. പൊലീസ് പീ‍ഡനമാരോപിച്ച് ചേർപ്പ് സ്വദേശിയായ കടയുടമ നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടാണ് സിംഗിൾ ബെഞ്ചിന്‍റെ പരാമർശങ്ങൾ.

  •  
  •  
  •  
  •  
  •  
  •  
  •