രക്തസാക്ഷി മണ്ഡപത്തിലേക്ക് അതിക്രമിച്ച് കയറിയിട്ടില്ലെന്ന് സന്ദീപ് വാചസ്പതി
പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിലേക്ക് അതിക്രമിച്ച് കയറിയിട്ടില്ലെന്ന് സന്ദീപ് വാചസ്പതി. രക്തസാക്ഷി മണ്ഡപത്തിലെത്തിയത് അർധരാത്രിയല്ലെന്നും അവിടെയെത്തിയത് ധീരദേശാഭിമാനികളെ ആദരിക്കാനും സിപിഐഎമ്മിന്റെ വഞ്ചന തുറന്ന് കാണിക്കാനുമായിരുന്നു. നിരപരാധികൾ കൊല്ലപ്പെടുമ്പോൾ സമരനേതാക്കൾ എവിടെയായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. നേതാക്കളെ മഹത്വവത്കരിക്കാൻ അവരുടെ പേരുകൾ രക്തസാക്ഷി മണ്ഡപത്തിൽ എഴുതി വച്ചിരിക്കുകയാണെന്നും വാചസ്പതി പറഞ്ഞു.

