രാജ്യത്തെല്ലാവർക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്ന് പ്രഖ്യാപനവുമായി ബിജെപിയെ കടത്തിവെട്ടി രാഹുൽ

Print Friendly, PDF & Email

രാജ്യത്തെ പാവപ്പെട്ടവർക്കെല്ലാം മിനിമം വരുമാനം ഉറപ്പാക്കുമെന്ന് പ്രഖ്യാപനവുമായി ബിജെപിയെ കടത്തിവെട്ടി കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഛത്തീസ്ഡഢിലെ റായ്‌പുരിൽ സംഘടിപ്പിച്ച റാലിയിലായിരുന്നു കോൺഗ്രസ് അധ്യക്ഷന്റെ പ്രഖ്യാപനം.

രാജ്യത്തെ ദാരിദ്ര്യവും വിശപ്പും ഇല്ലാതാക്കി നവഭാരതം കെട്ടിപ്പടുക്കാൻ പാവപ്പെട്ടവർക്ക് മിനിമം വരുമാനം ഉറപ്പാക്കാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണ്. പാർട്ടിയുടെ ദർശനവും വാഗ്ദാനവുമാണത്. ദശലക്ഷക്കണക്കിന് സഹോദരീസഹോദരന്മാർ പട്ടിണി കിടക്കുമ്പോൾ നവീനഭാരതം കെട്ടിപ്പടുക്കാനാവില്ല. 1960-ൽ രാജ്ത്ത് ഹരിതവിപ്ലവം കൊണ്ടുവന്നത് കോൺഗ്രസാണ്. ഭക്ഷ്യസുരക്ഷയും ധവളവിപ്ലവവും ടെലികോം വിപ്ലവവും പോലുള്ള ചരിത്രപദ്ധതികളെല്ലാം കൊണ്ടുവന്നതും കോൺഗ്രസാണ്. അതുപോലുള്ള വൻപദ്ധതിയാവും മിനിമംവരുമാനം ഉറപ്പാക്കുന്നതും. രാഹുല്‍ പറഞ്ഞു.

ദേശീയ തിരഞ്ഞെടുപ്പിന് പടിവതല്‍ക്കല്‍ എത്തിനല്‍ക്കുന്പോള്‍ അടുത്ത ലോകസഭാ സമ്മേളനത്തില്‍ ജനപ്രിയ പ്രഖ്യാപനവുമായി ബിജെപി വരാനിരിക്കെ ഒരു മുഴം മുന്പേ എറിഞ്ഞ് ബിജെപിയെ കടത്തിവെട്ടിയിരിക്കുകയാണ് രാഹുല്‍. കഴിഞ്ഞ സംസ്ഥാന നിയമസഭാതിരഞ്ഞെടുപ്പുകളില്‍ നല്‍കിയ വാഗ്ദാനങ്ങളായ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളിയും മറ്റും കര്‍ഷകരോടൊപ്പം എന്ന സന്ദേശം നല്‍കാന്‍ കഴിഞ്ഞ രാഹുലിനെ കടത്തിവെട്ടാന്‍ എന്ത് ബ്രഹ്മാസ്ത്രം ആണ് ബിജെപി പുറത്തെടുക്കുവാന്‍ പോകുന്നതെന്നുള്ള ആകാംക്ഷയിലാണ് രാജ്യം.

  •  
  •  
  •  
  •  
  •  
  •  
  •