INDIANEWS MAIN

33,000 കോടി രൂപയുടെ വായ്പതട്ടിപ്പിന്‍റെ കഥ പുറത്ത്. ബിജെപിയ്ക്ക് സംഭാവനയായി നൽകിയത് 19.6 കോടി രൂപ.

രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് വായ്പാ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്ത്. പ്രശസ്ത ഇൻവിസ്റ്റിഗേഷൻ മാധ്യമമായ കോബ്ര പോസ്റ്റ് ആണ് രാജ്യത്തെ ഞെട്ടിച്ച 33,000 കോടി രൂപയുടെ വായ്പതട്ടിപ്പിന്‍റെ കഥ പുറത്തു വിട്ടിരിക്കുന്നത്. ഹൗസിംഗ് ലോണ്‍ രംഗത്ത് 34 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ദേവാന്‍ ഹൗസിങ് ഫിനാൻസ് ലിമിറ്റഡാണ്(ഡി.എച്ച്.എഫ്.എല്‍) രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്ന് 31000 കോടിയോളം രൂപ പല കടലാസ് കമ്പനികളുടെയും പേരില്‍ വായ്പയായും അഡ്വാന്‍സായും രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്ന് വാങ്ങിക്കൂട്ടി സ്വകാര്യ സ്വത്താക്കി വിദേശത്തേക്ക് കടത്തി തട്ടിപ്പ് നടത്തിയിരിക്കുന്നത്.

എസ്ബിഐ അടക്കമുള്ള 32 പൊതുമേഖലാ ബാങ്കുകളാണ് തട്ടിപ്പിന് ഇരയായത്. 45 കമ്പനികൾക്കാണ് പൊതുമേഖലാ ബാങ്കുകൾ വായ്പ അനുവദിച്ചത്. എന്നാൽ എല്ലാ കമ്പനികൾക്കും ഒരേ ഡയറക്ടർമാരാണ്. ഇതു പോലും നോക്കാതെയാണ് പൊതുമേഖലാ ബാങ്കുകൾ കോടിക്കണക്കിന് രൂപ വായ്പ നൽകിയതെന്നും വായ്പ അനുവദിച്ചത് ഒരു ഈടും ഇല്ലാതെയാണെന്നും കോബ്ര പോസ്റ്റിന്റെ വെളിപ്പെടുത്തലിൽ പറയുന്നു.

ഡിഎച്ച്എഫ്എല്ലിന്‍റെ തന്നെ സ്ഥാപനങ്ങള്‍ക്കാണ് പണം കൈമാറിയതെന്നും തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. ഡിഎച് എഫ്എല്‍ രൂപീകരിച്ച ഈ കന്പനികള്‍ ഭൂരിഭാഗവും വ്യാജ കന്പനികളായിരുന്നു. യാതൊരു വിധ ഈടും ഇല്ലാതെയാണ് ഈ കന്പനികള്‍ക്ക് വായ്പ അനുവദിച്ചത്. ഇങ്ങനെ കൈമാറിയ പണം വിദേശത്തേക്ക് നിക്ഷേപമായി കടത്തുകയായിരു ന്നു. അതിനാല്‍വായ്പ നല്‍കിയ 31000 കോടി രൂപ തിരിച്ചു പിടിക്കുക പ്രയാസമേറിയ കാര്യമാണെന്ന് കോബ്രപോസ്റ്റ് വ്യക്തമാക്കുന്നു.

എസ്.ബി.ഐ മാത്രം 11,650 കോടിയാണ് വായ്പ നൽകിയത്. ഇതു കൂടാതെ, ബാങ്ക് ഓഫ് ബറോഡ (4396 കോടി), ബാങ്ക് ഓഫ് ഇന്ത്യ (4100 കോടി) കാനറാ ബാങ്ക് (3100 കോടി), പഞ്ചാബ് നാഷണൽ ബാങ്ക് (1700) കോടി), ഇന്ത്യൻ ഓവർസീസ്‍ ബാങ്ക് (900 കോടി), ഐഡിബിഐ ബാങ്ക് (1810 കോടി) തുടങ്ങിയ മറ്റു പ്രമുഖ ബാങ്കുകളും വായ്പ നൽകിയവരിൽപ്പെടുന്നു. ഗുജറാത്ത് , കര്‍ണ്ണാടക നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് ഈ സംസ്ഥാനങ്ങളില്‍ ഈ കടലാസ് കമ്പനികളിലേക്ക് 2480 കോടി രൂപ വായ്പയായി നല്‍കിയതായും പറയുന്നു. വായ്പ ലഭിച്ച കടലാസ് സ്ഥാപനങ്ങള്‍ ബി ജെ പിക്ക് ഇരുപതു കോടി രൂപയോളം സംഭാവനയും നല്‍കി.

നീരവ് മോദിയും വിജയ്മല്ല്യയും മെഹുൽ ചോസ്ക്കിയും പൊതുമേഖലാ ബാങ്കുകളിൽ നിന്ന് കോടിക്കിണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ടതിനു പിന്നാലെയാണ് പുതിയ വായ്പ തട്ടിപ്പ് പുറത്തുവരുന്നത്. വിജയ്മല്യയും നീരവ് മോദിയും നടത്തിയ തട്ടിപ്പിനെക്കാളും വലിയ തട്ടിപ്പാണിത്. ഇപ്പോൾ വായ്പാ തട്ടിപ്പ് നടത്തിയ ദിവാന്‍ ഹൗസിങ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് (ഡിഎച്ച്എഎഫ്എൽ). കേന്ദ്രം ഭരിക്കുന്ന ബിജെപിയ്ക്ക് 19.6 കോടി രൂപയാണ് സംഭാവനയായി നൽകിയത്. ഇത് തട്ടിപ്പ് നടത്തിയ പണത്തിൽ നിന്നാണെന്നാണ്ക രുതപ്പെടുന്നത്.

0