KERALANEWS MAIN

സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

എട്ട് സ്വതന്ത്രരുള്‍പ്പെടെ നിയമസഭാ 83 മണ്ഡലങ്ങളിലെ സ്ഥാനാര്‍ ത്ഥികളെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. ഇക്കുറി 85 മണ്ഡലങ്ങളിലാണ് സിപിഎം നേരിട്ട് മത്സരിക്കുന്നത്. അതില്‍ ദേവികുളത്തേയും മഞ്ചേശ്വരത്തേയും സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും. സുധാകരനും തോമസ് ഐസക്കും ഉള്‍പ്പടെ അഞ്ച് മന്ത്രിമാര്‍ക്കും 33 സിറ്റിംഗ് എംഎല്‍എമാര്‍ക്കും പട്ടികയില്‍ ഇടം കണ്ടെത്താന്‍ കഴിഞ്ഞില്ല. 12 വനിതകളാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. കഴിഞ്ഞ തവണയും 12 വനിതകള്‍ മത്സര രംഗത്ത് ഉണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ.കെ.ശൈലജ , ടി.പി.രാമകൃഷ്ണന്‍. എം.എം.മണി എന്നിവരടക്കം എട്ട് പേരാണ് സംസ്ഥാന സെക്രട്ടേറിയേറ്റില്‍ നിന്ന് മത്സര രംഗത്ത് ഉള്ളത്. 30 വയസിന് താഴെയുള്ള നാല് പേരാണ് പട്ടികയിലുള്ളത്. ബിരുധധാരികളായ 42 പേരുണ്ട്. അതില്‍ 22 പേര്‍ അഭിഭാഷകരാണ്. മുപ്പതിനും 40-നും ഇടയില്‍ പ്രായമുള്ള എട്ടുപേര്‍, 41-50 നും ഇടയില്‍ പ്രായമുള്ള 13 പേര്‍. 51-60 നും ഇടയില്‍ പ്രായമുള്ള 33 പേര്‍ 60 വയസിന് മുകളിലുള്ള 24 പേര്‍ എന്നിങ്ങനെയാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചവര്‍.

സ്ഥാനാര്‍ത്ഥികളും അവരുടെ മണ്ഡലങ്ങളും ജില്ല തിരിച്ച്.
കാസര്‍കോട്
ഉദുമ- സിഎച്ച് കുഞ്ഞമ്പു തൃക്കരിപ്പുര്‍- എം രാജഗോപാല്‍

കണ്ണൂര്‍
പയ്യന്നൂര്‍- പി.ഐ മധുസൂദനന്‍ കല്ല്യാശ്ശേരി- എം.വിജിന്‍ തളിപ്പറമ്പ- എം.വി ഗോവിന്ദന്‍ അഴീക്കോട്- കെ.വി സുമേഷ് ധര്‍മടം- പിണറായി വിജയന്‍ തലശ്ശേരി- എ.എന്‍ എ.എന്‍ ഷംസീര്‍ പേരാവൂര്‍- സക്കീര്‍ ഹുസൈന്‍ മട്ടന്നൂര്‍- കെ.കെ.ശൈലജ.

വയനാട്‌
മാനന്തവാടി- ഒ.ആര്‍. കേളു സുല്‍ത്താന്‍ ബത്തേരി- എം.എസ്‌.വിശ്വനാഥ്.

കോഴിക്കോട്‌ കൊയിലാണ്ടി- കാനത്തില്‍ ജമീല പേരാമ്പ്ര- ടി.പി രാമകൃഷ്ണന്‍ ബാലുശ്ശേരി- സച്ചിന്‍ദേവ് കോഴിക്കോട് നോര്‍ത്ത്- തോട്ടത്തില്‍ രവീന്ദ്രന്‍, ബേപ്പൂര്‍- പി.എ.മുഹമ്മദ് റിയാസ് തിരുവമ്പാടി- ലിന്റോ ജോസഫ് കൊടുവള്ളി- കാരാട്ട് റസാഖ് (സ്വത) കുന്നമംഗലം- പി.ടി.എ. റഹീം (സ്വത)

മലപ്പുറം
പൊന്നാനി- പി. നന്ദകുമാര്‍, തിരൂര്‍- ഗഫൂര്‍ പി. ലില്ലീസ്‌ താനൂര്‍- വി. അബ്ദുറഹിമാന്‍ (സ്വത) തവനൂര്‍- കെ.ടി. ജലീല്‍ (സ്വത) മലപ്പുറം- പാലോളി അബ്ദുറഹിമാന്‍ പെരിന്തല്‍മണ്ണ- കെ.പി. കെ.പി. മുഹമ്മദ് മുസ്തഫ (സ്വത) നിലമ്പൂര്‍- പി.വി. അന്‍വര്‍ (സ്വത) മങ്കട- റഷീദ് അലി വേങ്ങര- ജിജി പി. വണ്ടൂര്‍- പി.മിഥുന കൊണ്ടോട്ടി- സുലൈമാന്‍ ഹാജി (സ്വത)

പാലക്കാട്‌
മലമ്പുഴ എ. പ്രഭാകരന്‍ പാലക്കാട് അഡ്വ. സി.പി. പ്രമോദ് കോങ്ങാട് അഡ്വ. കെ.ശാന്തകുമാരി ഒറ്റപ്പാലം അഡ്വ. കെ.പ്രേംകുമാര്‍, ഷൊര്‍ണ്ണൂര്‍ പി. മമ്മിക്കുട്ടി, നെന്മാറ കെ.ബാബു ആലത്തൂര്‍ കെ.സി. പ്രസന്നന്‍ തരൂര്‍ പി.പി. സുമോദ് തൃത്താല എം.ബി. രാജേഷ്

തൃശ്ശൂർ
വടക്കാഞ്ചേരി സേവ്യര്‍ ചിറ്റിലപ്പള്ളി ഇരിങ്ങാലക്കുട പ്രൊഫ. ആര്‍. ബിന്ദു പുതുക്കാട് കെ.കെ. രാമചന്ദ്രന്‍ ഗുരുവായൂര്‍ എന്‍.കെ. അക്ബര്‍ മണലൂര്‍ മുരളി പെരുനെല്ലി ചേലക്കര കെ. രാധാകൃഷ്ണന്‍, കുന്ദംകുളം എ.സി. മൊയ്തീന്‍

എറണാകുളം
കൊച്ചി കെ.ജെ. മാക്‌സി വൈപ്പിന്‍ കെ.എന്‍. ഉണ്ണികൃഷ്ണന്‍ തൃക്കാക്കര ഡോ. ജെ. ജേക്കബ് കളമശേരി പി. രാജീവ് കോതമംഗലം ആന്റണി ജോണ്‍ തൃപ്പുണിത്തുറ എം. സ്വരാജ് കുന്നത്തുനാട് വി.വി. ശ്രീനിജന്‍ ആലുവ ഷെല്‍ന നിഷാദ് അലി എറണാകുളം ഷാജി ജോര്‍ജ് (സ്വത)

ഇടുക്കി
ഉടുമ്പന്‍ ചോല എം.എം മണി കോട്ടയം ഏറ്റുമാനൂര്‍ വി.എന്‍. വാസവന്‍ കോട്ടയം കെ.അനില്‍കുമാര്‍ പുതുപ്പള്ളി ജെയ്ക്ക് സി. തോമസ്

ആലപ്പുഴ
ചെങ്ങന്നൂര്‍ സജി ചെറിയാന്‍ കായംകുളം യു. പ്രതിഭ അമ്പലപ്പുഴ എച്ച്. സലാം അരൂര്‍ ദലീമ ജോജോ മാവേലിക്കര എം.എസ്. അരുണ്‍ കുമാര്‍ ആലപ്പുഴ പി.പി. ചിത്തരഞ്ജന്‍

പത്തനംതിട്ട
ആറന്മുള വീണ ജോര്‍ജ് കോന്നി കെ.യു. ജനീഷ്‌കുമാര്‍ കൊല്ലം കൊല്ലം എം. മുകേഷ് ഇരവിപുരം എം. നൗഷാദ് ചവറ ഡോ. സുജിത്ത് വിജയന്‍ (സ്വത) കുണ്ടറ ജെ. മേഴ്‌സിക്കുട്ടി അമ്മ. കൊട്ടാരക്കര കെ.എന്‍. ബാലഗോപാല്‍

തിരുവനന്തപുരം
വര്‍ക്കല വി.ജോയി ആറ്റിങ്ങല്‍ ഒ.എസ്. അംബിക വാമനപുരം ഡി.കെ. മുരളി കഴക്കൂട്ടം കടകംപള്ളി സുരേന്ദ്രന്‍ വട്ടിയൂര്‍ക്കാവ് വി.കെ.പ്രശാന്ത് നേമം വി. ശിവന്‍കുട്ടി കാട്ടാക്കട ഐ.ബി. സതീഷ് അരുവിക്കര ജി. സ്റ്റീഫന്‍ നെയ്യാറ്റിന്‍കര കെ. ആന്‍സലന്‍ പാറശ്ശാല സി.കെ. ഹരീന്ദ്രന്‍.