താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന് ഹൈക്കോടതി.

Print Friendly, PDF & Email

സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ താല്‍ക്കാലിക ജീവനക്കാരായ ആരെയും സ്ഥിരപ്പെടുത്തരുതെന്ന് ഹൈക്കോടതി. താത്‌കാലികക്കാരെ സ്ഥിരപ്പെടുത്തരുതെന്ന നിർദേശം ബന്ധപ്പെട്ട വകുപ്പുകൾക്കെല്ലാം ചീഫ് സെക്രട്ടറി മൂന്നാഴ്ചയ്ക്കകം കൈമാറണം.ചീഫ് സെക്രട്ടറിയെ സ്വമേധയാ കക്ഷിചേർത്ത് ജസ്റ്റിസ് എം.കെ. ജയശങ്കർ നമ്പ്യാരും ജസ്റ്റിസ് പി. ഗോപിനാഥും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ സുപ്രധാന വിധി പ്രഖ്യാപിച്ചത്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റിൽ (ഐ.എച്ച്.ആർ.ഡി.) വർഷങ്ങളായി ജോലിചെയ്യുന്ന തങ്ങളെ സ്ഥിരപ്പെടുത്താൻ നിർദേശിക്കണമെന്നാവശ്യം സിംഗിൾബെഞ്ച് തള്ളിയതിനെ തുടർന്ന് കോട്ടയം സ്വദേശികളായ ജോയ് ജോസഫ്, ടോം തോമസ് എന്നിവർ നൽകിയ അപ്പീലിലാണ് തങ്ങള്‍ ഭരണത്തില്‍ തിരിച്ചെത്തിയാല്‍ സ്ഥിരപ്പെടുത്തല്‍ തുടരുമന്ന് പ്രഖ്യാപിച്ച പിണറായി സര്‍ക്കാരിന് വന്‍ തിരിച്ചടി ആയ നിര്‍ദ്ദേശം ഡിവിഷന്‍ ബഞ്ച് നല്‍കിയത്.

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുവാന്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയ ഉമാദേവി കേസില്‍ സുപ്രീം കോടതി ഉത്തരരവിനെ തന്നെ ചൂണ്ടിക്കാട്ടിയാണ് ചട്ടം മറികടന്ന് ആരെയും സ്ഥിരപ്പെടുത്തരുതെന്നു കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇപ്പോള്‍ നിർദേശം നൽകിയിരിക്കുന്നത് എന്നത് സര്‍ക്കാരിന് ഇരട്ട പ്രഹരമായി മാറിയിരിക്കുകയാണ്. ഉമാദേവി കേസില്‍ മാനുഷിക പരിഗണന വച്ച് ഒറ്റ പ്രവശ്യത്തേക്ക് മാത്രമായിരുന്നു സുപ്രീം കോടതി സ്ഥിരപ്പെടുത്തല്‍ അംഗീകരിച്ചതെങ്കില്‍ ആ വിധിയെ ദുര്‍വ്യാഖ്യാനം ചെയ്ത് സ്ഥരിപ്പെടുത്തല്‍ ഒരു സ്ഥിരം കലാപരിപാടി ആക്കുകയായിരുന്നു കേരള സര്‍ക്കാര്‍ ഇതു വരെ ചെയ്തിരുന്നത്. അതിനേറ്റ തിരിച്ചടിയാണ് ഇപ്പോഴത്തെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധി.

  •  
  •  
  •  
  •  
  •  
  •  
  •