അതിവേഗം വളരുന്ന ടെക് നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു ഒന്നാമത്.

Print Friendly, PDF & Email

ലോക നഗരങ്ങളെ കീഴടക്കി അതിവേഗം വളരുന്ന ടെക് നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യ മുന്‍പന്തിയില്‍. ബെംഗളൂരു ആണ് പട്ടികയിൽ ഒന്നാമത്. ജനുവരി രണ്ടാം വാരം ലണ്ടനിൽ പുറത്തിറക്കിയ പുതിയ റിപ്പോർട്ടുകൾ പ്രകാരം ലണ്ടൻ, ബെർലിൻ, പാരീസ് എന്നിങ്ങനെയുള്ള ലോകോത്തര നഗരങ്ങളെ പിന്തള്ളി ഇന്ത്യയുടെ ബെംഗളൂരു ലോകത്തിലെ ഏറ്റവും മികച്ച അതിവേഗം വളരുന്ന ടെക് ഹബ്ബ് എന്ന നേട്ടം കൈവരിച്ചിരിക്കുന്നു. ലണ്ടൻസ് ഇന്റർനാഷണൽസ് ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെൻറ്റ് ഏജൻസി, ലണ്ടൻ ആൻഡ് പാർട്ട്നേഴ്‌സ് തയ്യാറാക്കി പുറത്ത് വിട്ട പഠന റിപ്പോർട്ടിലാണ് ബെംഗളൂരു ഒന്നാം സ്ഥാനത്താണെന്ന് കണ്ടെത്തിയിരിക്കുന്നത്. 2016 മുതലുള്ള കണക്ക് പ്രകാരം ലോകത്തെ അതിവേഗം വളരുന്ന ടെക് കേന്ദ്രണ് ബംഗളൂരു. ഇന്ത്യയുടെ സ്വന്തം സിലിക്കൺ വാലിയെന്ന് വിളിക്കപ്പെടുന്ന ബെംഗളൂരുവിന്റെ നിക്ഷേപം 4 വർഷത്തിനിടെ വർദ്ധിച്ചത് 5.4 മടങ്ങാണ്.

മൊത്തത്തിലുള്ള ടെക് വെൻച്വർ ക്യാപിറ്റലിസ്റ് ഇൻവെസ്റ്റ്മെന്റ് പട്ടികയിൽ ബെംഗളൂരു ആറാം സ്ഥാനത്തുണ്ടെന്നതും എടുത്ത് പറയേണ്ട കാര്യം തന്നെയാണ്. നിലവിൽ മുന്നിലുള്ള ന്യൂയോർക് , ബെയ്‌ജിങ്‌ ,സാൻഫ്രാൻസിസ്കോ , ലണ്ടൻ എന്നീ നഗരങ്ങൾ ഇതേ സ്ഥിതി തുടങ്ങുകയാണെങ്കിൽ അതികം വൈകാതെ തന്നെ ബെംഗളൂരുവിനു മറികടക്കാൻ സാധിക്കുകയും ചെയ്യും. നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തുന്ന നഗരമായി മാറിയ ബെംഗളൂരു തീർച്ചയായും ടെക്നോളജി രംഗത്തെ ഏറ്റവും ശക്തമായ നഗരമായി മാറാൻ ഇനി അധിക സമയം വേണ്ടി വരില്ല.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ബെഗളൂരു 5 മടങ്ങ് വളര്‍ച്ച രേഖപ്പെടുത്തിയെങ്കില്‍ പട്ടികയിലുള്ള രണ്ടാമത്തെ നഗരമായ ലണ്ടൻ 2016 – 2020 കാലയളവിൽ 3.5 മില്യൺ ഡോളറിൽ നിന്ന് 10.5 മില്യൺ ഡോളറായി മൂന്ന് ഇരട്ടി വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇന്ത്യയുംയുകെയും തമ്മില്‍ നല്ല ബിസനസ് ബന്ധമാണ് നിലനിര്‍ത്തുന്നത്. ബെംഗളൂരും ലണ്ടനും തമ്മിൽ പരസ്പരം സഹകരിച്ച് കൊണ്ട് പല രംഗത്തും പ്രവർത്തിക്കുന്നുമുണ്ട്. ഇപ്പോഴത്തെ ഈ കണക്കുകൾ സാങ്കേതിക വിദ്യയിൽ യു.കെ യും ഇന്ത്യയും തമ്മിലുള്ള ഭാവി പങ്കാളിത്തത്തിനുള്ള അവസരങ്ങൾ കൂടിയാണ് വ്യക്തമാക്കുന്നത്. പകർച്ചവ്യാധികൾ ഉണ്ടായിരുന്നിട്ടും ഇന്ത്യയുടേയും ലണ്ടനിലെയും ടെക്നോളജി കമ്പനികൾ വിപണിപിടിച്ചെടുക്കുന്ന സാങ്കേതിക വിദ്യകൾ സൃഷ്ടിക്കുന്നതിൽ മുന്നേറിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

വരാൻ പോകുന്ന ടെക്നോളജി യുഗത്തിൽ ഇന്ത്യ നിർണ്ണായകമായ പങ്ക് വഹിക്കുമെന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ പ്രവചിച്ചിരുന്നുവെങ്കിലും 2021 ന്റെ തുടക്കത്തിൽ വരുന്നത് അത് ശരിവയ്ക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ടെക് ഹബ്ബായി ഇന്ത്യയിലെ പല നഗരങ്ങളും മാറുന്നു എന്ന് പഠനം വെളിപ്പെടുത്തുന്നു. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുബൈ പട്ടികയിൽ ആറാം സ്ഥാനത്തുണ്ട്. ഈ അടുത്തകാലത്ത് ടെക്നോളജി രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ എടുത്തു പറയേണ്ടവയാണ്. ഇക്കാര്യത്തിൽ മുന്നിട്ട് നിന്ന് കൊണ്ട് രാജ്യത്തെ നയിക്കുന്ന മേഖലയായി മാറുകയാണ് ബംഗളൂരു. ടെക്നോളജി രംഗത്തെ ഈ കുതിപ്പ് രാജ്യത്തിന് കരുത്തു പകരുമെന്നത് ഉറപ്പാണ്.

  •  
  •  
  •  
  •  
  •  
  •  
  •