കേന്ദ്ര സര്‍ക്കാരിന്‍റെ അണ്‍ലോക്ക് ചട്ടങ്ങള്‍ ലംഘിച്ച് അതിര്‍ത്തികള്‍ അടച്ച് കര്‍ണ്ണാടക.

Print Friendly, PDF & Email

കേന്ദ്ര സര്‍ക്കാരിന്‍റെ അണ്‍ലോക്ക് ചട്ടങ്ങള്‍ ലംഘിച്ച് അതിര്‍ത്തികള്‍ അടച്ച് കര്‍ണ്ണാടക. ‍ കേരളത്തിലേക്കുള്ള റോഡുകള്‍ ആണ് കേരളത്തിലെ കോവിഡ് വ്യാപനത്തിന്‍റെ പേരില്‍ കര്‍ണ്ണാടകം അടച്ചു പൂട്ടിയത്. ദേശീയ പാതയിലെ തലപ്പാടി ഉള്‍പ്പെടെയുള്ള നാല് ഇടങ്ങളില്‍ അതിര്‍ത്തി കടക്കുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. അതിര്‍ത്തി കടക്കുന്നതിന് കോവിഡ് പരിശോധന നിര്‍ബന്ധമാണെന്നാണ് കര്‍ണാടകയുടെ നിലപാട്. മേഖലയിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിധത്തിലാണ് നിയന്ത്രണങ്ങള്‍. കര്‍ണാടകയുടെ നീക്കത്തിനെതിരെ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് യാത്രക്കാര്‍.

Pravasabhumi Facebook

SuperWebTricks Loading...