200 യുവതീ യുവാക്കള്‍ കതിര്‍മണ്ഡപത്തിലേക്ക്… കെഎംസിസിയുടെ സമൂഹ വിവഹം ഇന്ന്.

Print Friendly, PDF & Email

കെഎംസിസി ബാംഗ്ലൂര്‍ സെന്‍ട്രല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന രണ്ടാമത്തെ സമൂഹ വിവാഹം ഇന്ന്. രാവിലെ 9ന് മില്ലേര്‍സ് റോഡിലെ കാദ്രിയ മസ്ജിദ് ഗ്രൗണ്ടില്‍ വച്ചു നടക്കുന്ന സമൂഹ വിവാഹത്തില്‍ കര്‍ണ്ണാടക തമിള്‍നാട്, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള 200 യുവതീ യുവാക്കളാണ് ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. പുതിയ കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഇവര്‍ക്കാവശ്യമായ വിവാഹ വസ്ത്രങ്ങള്‍ വീട്ടുപകരണങ്ങള്‍ സ്വര്‍ണ്ണം തുടങ്ങിയവയുടെ ചിലവുകളെല്ലാം കെഎംസിസിയാണ് നിര്‍വ്വഹിക്കുന്നത്.

കെഎംസിസി കഴിഞ്ഞ വര്‍ഷം നടത്തിയ ഒന്നാം സമൂഹ വിവാഹത്തില്‍ 59 ദമ്പതികളാണ് കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചത്. സമൂഹവിവാഹത്തില്‍ പങ്കെടുക്കുന്ന വിവിധ മതവിശ്വാസികളായ ദമ്പതികളുടെ അവരവരുടെ മതാചാരപ്രകാരമാണ് നടത്തുന്നത്. സാന്പത്തിക പ്രതിസന്ധികളും മറ്റുംമൂലം വിവാഹിതാരാകുവാന്‍ കഴിയാത്തവരില്‍ നിന്ന് അപേക്ഷ സ്വീകരിച്ച് അവരുടെ നാടുകളില്‍ പോയി വിശദമായ അന്വേഷണങ്ങള്‍ക്കു ശേഷമാണ് സമൂഹ വിവാഹത്തിലേക്ക് കെഎംസിസി ദമ്പതികളെ തിരഞ്ഞെടുക്കുന്നത്. വിവാഹ ശേഷവും ദമ്പതികളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി അവരുടെ കുടുംബജീവിതത്തിന് താങ്ങാകുവാനും കെഎംസിസി ശ്രദ്ധപുലര്‍ത്തുന്നു വെന്നത് ശ്രദ്ധേയമാണ്.

വിവാഹ ചടങ്ങുകള്‍ക്കു ശേഷമുള്ള സൗഹൃദ സംഗമം പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ഉദ്ഘാടനം ചെയ്യും. മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗ‍ഡ മുഖ്യ അതിഥി ആയിരിക്കും. മുസ്ലീംലീഗ് ദേശീയ പ്രസിഡന്‍റ് പ്രൊഫ .കെഎം. ഖാദര്‍ മൊയ്തീന്‍, ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, പിവി അബ്ദുള്‍വഹാബ് എംപി, പാണക്കാട് സയ്യിദ് സാദിഖിലി ശിഹാബ് തങ്ങള്ല‍എംഎല്‍എ മാരായ ഡികെ ശിവകുമാര്‍, രാമലിഗ റെഢി, കെജെജോര്ര‍ജ്,സമീര്‍ അഹമ്മദ് ഖാന്‍,യുടിഖാദര്‍, എന്‍എ ഹാരീസ്, റിസ്വാന്‍ അര്‍ഷദ് തുടങ്ങി തുടങ്ങിയ പ്രമുഖര്‍ ദമ്പതികള്‍ക്ക് അനുഗ്രഹം ചൊരിയുവാന്‍ സന്നിഹതരാകും.

Pravasabhumi Facebook

SuperWebTricks Loading...