അന്ധമായ ഈശ്വര വിശ്വാസത്തിന് ഒരു ബലികര്‍മ്മം കൂടി. അമ്മ ആറു വയസുകാരനെ കഴുത്തറത്തു കൊന്നു
അന്ധമായ ഈശ്വര വിശ്വാസത്തിന് ഒരു ബലികര്‍മ്മം കൂടി. അമ്മ ആറു വയസുകാരനെ കഴുത്തറത്തു കൊന്നു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് ദൈവീകഹ്വാനം സ്വീകരിച്ച അമ്മ തന്‍റെ മൂന്നാമത്തെ മകന്‍ ആമീലിനെ ദൈവത്തിന് ബലിയര്‍പ്പിച്ചത്. ദൈവവിളി ഉണ്ടായതിനാല്‍ മകനെ അള്ളാഹുവിന് ബലികൊടുത്തു എന്നാണ് ആറുവയസുകാരന്‍റെ അമ്മ പോലീസിനെ അറിയിച്ചത്. പാലക്കാടിനടുത്ത് പൂളക്കാട് ആണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പൂളക്കാട് സുലൈമാന്‍റെ ഭാര്യ ഷാഹിദ ആണ് അള്ളാഹുവില്‍ നിന്ന് വെളിപാട് കിട്ടിയെന്നു പറഞ്ഞ് കൂടെ കിടന്നുറങ്ങിയ ആമീലിനെ എടുത്തുകൊണ്ടുപോയി കുളിമുറിയില്‍ വച്ച് കഴുത്തറത്ത് ബലികൊടുത്തത്. പിന്നീട് ഷാാഹിദ തന്നെയാണ് ജനമൈത്രി പോലീസില്‍ വിളിച്ച് കൊലപാതക വിവരം അറിയിച്ചത്. ഇതിനു ശേഷമാണ് തൊട്ടടുത്ത മുറിയില്‍ കിടന്നിരുന്ന ഷാഹിദയുടെ ഭര്‍ത്താവു പോലും വിവരം അറിയുന്നത്. മൂന്നുമക്കളാണ് ഷാഹിദ-സുലൈമാന്‍ ദമ്പതികള്‍ക്കുള്ളത്. ഇതില്‍ മൂന്നാമത്തെയാളാണ് ആറുവയസുകാരന്‍ ആമില്‍. ഷാഹിദ മൂന്നുമാസം ഗര്‍ഭിണിയാണ്. ഷാഹിദക്ക് എന്തെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നം ഉള്ളതായി അറിയില്ലന്ന് സമീപവാസികള്‍ പറയുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പാലക്കാട് എസ്.പി. ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.