ആശങ്കകൾക്കിടയില്‍ തൃശൂർ പൂരത്തിന് നാളെ കൊടിയേറും.

Print Friendly, PDF & Email

കോവിഡ്-19 കത്തിപ്പടരുന്ന ആശങ്കകൾക്കിടയില്‍ തൃശൂർ പൂരത്തിന് നാളെ കൊടിയേറും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പൂരം നടക്കുക. ചടങ്ങുകളിലും ആചാരങ്ങളിലും മാറ്റമുണ്ടാകില്ല. നാളെ രാവിലെ 11.15 നും 12 നും ഇടയിൽ തിരുവമ്പാടിയിലും 11.30 നും 12.5 നും ഇടയിൽ പാറമേക്കാവിലും കൊടിയേറും. പാറമേക്കാവ് ഭഗവതിക്കായി ഇത്തവണ പാറമേക്കാവ് പത്മനാഭനാണ് തിടമ്പേറ്റുന്നത്. തിരുവമ്പാടിക്കായി തിരുവമ്പാടി ചന്ദ്രശേഖരനും തിടമ്പേറ്റും.

കൊടിയേറ്റത്തിന് ശേഷമാണ് പാറമേക്കാവ് ഭഗവതിയെ എഴുന്നള്ളിക്കുന്നത്. പൂരം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടക്കുന്നതിനാൽ ഇത്തവണ രണ്ടു ക്ഷേത്രങ്ങളിലും വീടുകളിൽ എത്തി പൂരപ്പറ എടുക്കുന്ന ചടങ്ങ് ഉണ്ടാകില്ല.

പൂരം നടക്കുന്ന തേക്കുംകാട് മൈതാനത്തിൽ കൊവിഡ് മാനദണ്ഡ പ്രകാരം 16000 പേർക്ക് മാത്രമാണ് പ്രവേശിക്കാൻ അനുമതിയുള്ളത്. പൂരത്തിന് എത്തുന്ന എല്ലാവർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ കോവിഡ് വാക്സിന്‍ രണ്ടാം ഘട്ടം എടുത്ത സര്‍ട്ടിഫിക്കേറ്റോ സമര്‍പ്പിച്ച് പാസ്സ് എടുത്ത വിവരങ്ങൾ ഉണ്ടായിരിക്കണം. പരമാവധി ആളുകൾ എത്തുന്നത് കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ആരരോഗ്യവകുപ്പ് നല്‍കിയ നിർദ്ദേശം.

Pravasabhumi Facebook

SuperWebTricks Loading...