വയനാട്ടില്‍ യു.ഡി.എഫ് ഹര്‍ത്താല്‍.
വയനാട് വന്യജീവിസങ്കേതത്തിന് ചുറ്റും പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിനെതിരേ വയനാട്ടില്‍ യു.ഡി.എഫ്. ആഹ്വാനം ചെയ്ത ഹര്‍ത്താന്‍ ആരംഭിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കടകളും ഹോട്ടലുകളും എല്ലാം അടഞ്ഞുകിടക്കുകയാണ്. വ്യാപാര വ്യവസായ ഏകോപന സമിതിയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തില്‍ ഇറങ്ങിയിട്ടുള്ളത്.