കന്യാസ്ത്രീയുടെ മൃതദേഹം പാറമടയില്‍ കണ്ടെത്തി.
കൊച്ചി വാഴക്കാലയിൽ കന്യാസ്ത്രീ മരിച്ചനിലയിൽ കണ്ടെത്തി. വാഴക്കാല സെന്റ് തോമസ് കോൺവെന്റിലെ അന്തേവാസിയായ സിസ്റ്റർ ജെസീനതോമസിന്‍റെ(45) മൃതദേഹമാണ് കോൺവെന്റിന് സമീപത്തുള്ള പാറമടയില്‍ നിന്ന് കണ്ടെത്തിയത്. ഇടുക്കി സ്വദേശിനി സിസ്റ്റർ ജെസീന. ഡോടേഴ്‌സ് ഓഫ് സെന്റ് തോമസ് കോൺഗ്രീറേഷൻ അംഗമാണ് സിസ്റ്റർ ജെസീന. ഉച്ച മുതൽ മഠത്തിൽ നിന്ന് സിസ്റ്ററെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് മഠം അധികൃതര്‍ പൊലീസിന് പരാതി നല്‍കി. കന്യാസ്ത്രീക്ക് 2011 മുതല്‍ മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും ചികിത്സ തേടിയിരുന്നതായും പരാതിയില്‍ പറയുന്നു.

