കോവിഷീല്‍ഡിനു പിന്നാലെ കോവാക്‌സിനും അനുമതി

Print Friendly, PDF & Email

കോവിഷീല്‍ഡ് വാക്സിനു പിന്നാലെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിനും അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ സബ്ജക്ട് എക്‌സ്‌പെര്‍ട്ട് കമ്മിറ്റി (എസ്.ഇ. സി.)യാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് (ഡി.സി.ജി.ഐ.) ശുപാര്‍ശ നല്‍കിയത്. ഡി.സി. ജി.ഐ. അനുമതി ലഭിച്ചാല്‍ വാക്‌സിന്‍ വിതരണം തുടങ്ങാനാകും. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ് എന്ന വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാന്‍ വിദഗ്ധസമിതി കഴിഞ്ഞ ദിവസം ശുപാര്‍ശ നല്‍കിയിരുന്നു.

ഐസിഎംആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക്ക് നിര്‍മിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിനാണ് കോവാക്‌സിന്‍. ഇന്ത്യ പൂര്‍ണ്ണമായും തദ്ദേശീയമായി നിര്‍മ്മിക്കുന്ന ഈ വാക്സിന്‍റെ മൂന്നാംഘട്ട പരീക്ഷണത്തിന്റെ രേഖകൾ സമ‌ർപ്പിക്കാൻ വിദഗദ്ധ സമിതി ഭാരത് ബയോടെക്കിനോട് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. രേഖകൾ സമർപ്പിച്ചതിനെ തുടർന്നാണ് നിയന്ത്രിത ഉപയോഗത്തിന് അനുമതി നൽകിയത്. 10 മില്യണ്‍ ഡോസുകള്‍ ഇതിനകം കോവാക്‌സിന്റേത് തയ്യാറായിക്കഴിഞ്ഞു. വര്‍ഷം 300 മില്യണ്‍ വാക്‌സിന്‍ ഡോസുകള്‍ ഉല്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. വാക്‌സിനുകൾക്ക് ഡ്രഗ്സ് കൺട്രോളർ ജനറൽ അന്തിമ അനുമതി നൽകുന്നതോടെ ഈ മാസം തന്നെ കുത്തിവയ്പ്പ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതോടെ ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഇതുവരെ മൂന്നു വാക്സിനുകളാണ് എത്തയിരിക്കുന്നത്. അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഫൈസർ നേരത്തെ അപേക്ഷ സമര്‍പ്പിച്ചിരുന്നു. കോവിഷീൽഡും കോവാക്സിനും ഫൈസറും അടക്കം ആറ് വാക്സിനുകൾ ഇന്ത്യയിൽ വികസിപ്പിക്കുന്നുണ്ട്. അഹമ്മദാബാദിലെ കോഡില ഹെൽത്ത് കെയർ നിർമിക്കുന്ന ZyCOV-D, സെറം ഇൻസ്റ്റിറ്റിയൂട്ടും നോവാവാക്സും ചേർന്ന് വികസിപ്പിക്കുന്ന VX-CoV2373 എന്നിവ പരീക്ഷണ ഘട്ടത്തിലാണ്. ഇതോടെ ഏറ്റവും കൂടുതല്‍ വാക്സിന്‍ വികസിപ്പിക്കുന്ന രാജ്യമായി ഇന്ത്യ മാറുകയാണ്.

‘കൊവിഷീൽഡ്’ വാക്സിന് അനുമതി നൽകാൻ വിദഗ്ദ്ധ സമിതി ശുപാർശ. വാക്‌സിനേഷൻ ഈ മാസം തുടങ്ങും – Pravasabhumi

  •  
  •  
  •  
  •  
  •  
  •  
  •