അന്വേഷണം വമ്പന്‍ സ്രാവുകളിലേക്ക്. സ്വപ്നയും ശരത്തും മാപ്പുസാക്ഷികളാകാന്‍ സാധ്യത.

Print Friendly, PDF & Email

സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണം ഹവാല ഇടപാട് പിന്നിട്ട് റിവേഴ്സ് ഹവാലയിലേക്ക് എത്തിയതോടെ കൂടുതല്‍ വമ്പന്‍ സ്രാവകളിലേക്ക് അന്വേഷണം നീളുന്നു. ഇതോടെ സ്വര്‍ണ്ണകടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്ന സുരേഷ്, ശരത്ത് എന്നിവരെ മാപ്പുസാക്ഷികളാക്കി ആ സ്ഥാനത്ത് പുതിയ താരങ്ങളെ പ്രതിഷ്ഠിക്കുവാനുള്ള നീക്കവും അന്വേഷണ ഏജന്‍സികള്‍ നടത്തുന്നുണ്ടെന്നാണ് പുറത്തു വരുന്ന സൂചനകള്‍

വിദേശത്തുനിന്ന് പണം അനധികൃത മാർഗങ്ങളിലൂടെ നാട്ടിലെത്തിക്കുന്നതാണ് ഹവാല ഇടപാട്. റിവേഴ്സ് ഹവാലയാകട്ടെ പണത്തിന്റെ തിരിച്ചുപോക്കാണ്. നാട്ടിൽ ക്രമവിരുദ്ധമായി സമ്പാദിക്കുന്ന പണം അനധികൃ മാര്‍ഗ്ഗങ്ങളിലൂടെ വിദേശത്തെത്തിക്കും. വമ്പന്മാരുടെ അനധികൃത സമ്പാദ്യങ്ങൾക്കു പുറമെ സ്വർണക്കടത്തിലൂടെ നേടിയ പണവും റിവേഴ്സ് ഹവാലയാക്കി വിദേശത്തെത്തിച്ച് വീണ്ടും കള്ളക്കടത്ത് സ്വര്‍ണ്ണമായി നാട്ടിലെത്തിക്കുന്ന ഇടപാടുകളായിരുന്നു വര്‍ഷങ്ങളായി കേരളത്തില്‍ നടന്നു വന്നിരുന്നതെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. ഉന്നതരുടെ ഒത്താശയോടെ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ ശൃംഗല തന്നെയായിരുന്നു ഇവിടെ നടന്നിരുന്നതെന്നാണ് അന്വേഷണ സംഘത്തന്‍റെ നിഗമനം.

ഹവാലായിടപാടിലും റിവേഴ്സ് ഹവാലയിലും ഉള്‍പ്പെട്ട വമ്പന്മാരുടെ പേരുകൾ സ്വപ്ന കസ്റ്റംസിനും മജിസ്ട്രേട്ടിനും രഹസ്യമൊഴിയായി നൽകിയിട്ടുണ്ട്. ഇതോടെ കേസന്വേഷണം കോടതിയുടെ നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്. മൊഴിയിൽ പറയുന്നവരെ കസ്‌റ്റംസ് നിരീക്ഷിച്ചു തുടങ്ങി. ഇവരുടെ സാമ്പത്തിക ഇടപാടുകളെ പറ്റി ഇഡിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കസ്റ്റംസ് മുദ്രവെച്ച കവറില്‍ കോടതിയില്‍ കൊടത്ത വമ്പന്‍ സ്രാവുകളുടെ പട്ടികയിൽ കേരളത്തിലെ മൂന്ന് മന്ത്രിമാരുംഅവരുടെ കുടുംബാഗങ്ങളില്‍ ചിലരും ഭരണഘടനാപദവിയുള്ള ഉന്നതനും, ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥൻ, പൊലീസിലെ ഉന്നതൻ, മലബാറിലെ മതപ്രസ്ഥാനത്തിന്റെ നേതാവ്, ഒരു പ്രമുഖ നടൻ, പ്രവാസി ക്ഷേമത്തിനുള്ള സർക്കാർ ഏജൻസിയുടെ ഉന്നതൻ, ഒരു ചാനലിന്റെ യുഎഇയിലെ ഒരു ചാനലിന്‍റെ നടത്തിപ്പുകാര്‍ തുടങ്ങിയവരെല്ലാം ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ചില വിദേശികള്‍ക്കും ഇവരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

ലൈഫ് മിഷന്‍ കോഴയിലൂടേയും സ്വര്‍ണ്ണക്കടത്തിലൂടേയും ഉണ്ടാക്കിയ 1.90 ലക്ഷം രൂപ ഡോളറാക്കി വിദേശത്തേക്ക് കടത്തിയതിനെ പിന്തുടർന്നുള്ള അന്വേഷണത്തിലാണ് പ്രമുഖർ ഉൾപ്പെട്ട ഹവാലയിടപാടിന്റെ ചുരുളഴിഞ്ഞത്. ഇടപാടുകളിൽ വെറും ഉപകരണങ്ങൾ മാത്രമായിരുന്നു സ്വപ്നയെയും സരിത്തും എന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതോടെയാണ് ഇവരെ മാപ്പുസാക്ഷികളാക്കുവാുള്ള സാധ്യതകള്‍ തെളിഞ്ഞത്. അന്വേഷണം നേര്‍വഴിക്ക് പുരോഗമിച്ചാല്‍ കേരളം ഞെട്ടിത്തരിക്കുന്ന ദിനങ്ങളാണ് വരുവാന്‍ പോകുന്നത്. ഇത്തരം ഒരപകടം മുമ്പില്‍ കണ്ടാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരും ഭരണകക്ഷികളും നിലപാട് കടുപ്പിച്ചിരിക്കുന്നത്.

  •  
  •  
  •  
  •  
  •  
  •  
  •