അഞ്ചാം ഘട്ട ചര്‍ച്ചയും പരാജയം. ദേശീയ ബന്ദുമായി കര്‍ഷകര്‍ മുന്നോട്ട്. ആറാം ഘട്ട ചര്‍ച്ച 9ന്.

Print Friendly, PDF & Email

കാര്‍ഷിക പരിഷകരണ നിയമങ്ങളെ ചൊല്ലി കര്‍ഷക സമരം തുടരുന്ന സാഹചര്യത്തില്‍ കര്‍ഷക നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ അഞ്ചാം ഘട്ട ചര്‍ച്ചയും പരാജയം. 9ാം തീ വീണ്ടും ചര്‍ച്ച നടത്താം എന്നതീരുമാനിച്ചിട്ടുണ്ടെങ്കിലും 8ാം തീയതി നടത്താന്‍ നിശ്ചയിച്ചിരുന്ന ഭാരത ബന്ദുമായി മുന്നോട്ടു പോകുമെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു.

വിള വില നിർണ്ണയിക്കൽ, അവശ്യവസ്തുക്കൾ വാങ്ങുന്നവരുടെ സംഭരണം, എപി‌എം‌സി നിയന്ത്രിത മാൻഡിസിന് പുറത്ത് ഉൽ‌പ്പന്നങ്ങൾ വിൽക്കുക, തുടങ്ങിയ പുതിയ കാർഷിക നിയമങ്ങളിലെ ചില തർക്ക വ്യവസ്ഥകൾ ഭേദഗതി ചെയ്യാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചുവെങ്കിലും പുതിയ കാര്‍ഷിക നിയമങ്ങള്‍ കോർപ്പറേറ്റുകൾക്ക് പ്രയോജനപ്പെടുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്നും ഇത് ദീർഘകാലാടിസ്ഥാനത്തിൽ കർഷകരുടെ താൽപ്പര്യങ്ങളെ ബാധിക്കുമെന്നും കര്‍ഷകര്‍ പറയുന്നു. മെച്ചപ്പെട്ട വിളവില, അധിക വായ്പ എഴുതിത്തള്ളൽ, ജലസേചന സംവിധാനങ്ങൾ എന്നിവ സർക്കാർ പൂര്‍ണ്ണമായും അവഗണിച്ചതായി കര്‍ഷകര്‍ പരാതിപ്പെടുന്നു. അതിനാല്‍ നിയമം മൊത്തം പിന്‍വലിക്കുക എന്ന ആവശ്യത്തില്‍ നിന്ന് തെല്ലിട പിന്‍മാറാന്‍ കര്‍ഷകര്‍ തയ്യാറായില്ല.

പാർലമെന്റില്‍ യാതൊരു ചര്‍ച്ചക്കും അവസരം നല്‍കാതെ ഭൂരിപക്ഷമുണ്ടെന്ന ദാര്‍ഷ്ഠ്യം കൊണ്ട് തിടുക്കത്തിൽ പാസ്സാക്കിയെടുത്ത നിയമങ്ങള്‍ അവസാനം സര്‍ക്കാരിനു തന്നെ തിരിച്ചടി ആവുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പുതുതായി കൊണ്ടു വന്ന മൂന്ന് കാര്‍ഷിക പരിഷ്കരണ നിയമങ്ങൾ പ്രയോഗിക്കുന്നത് തടയുന്നതിനായി ഛത്തീസ്ഗഡ്, പഞ്ചാബ്, രാജസ്ഥാൻ എന്നീ മൂന്ന് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇതിനകം തന്നെ നിയമങ്ങൾ പാസാക്കിയിട്ടുണ്ട്.

  •  
  •  
  •  
  •  
  •  
  •  
  •