ഈ മനുഷ്യനിര്‍മിത ദുരന്തത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും പ്രധാനമന്ത്രിക്കാണ് – രാമചന്ദ്ര ഗുഹ

Print Friendly, PDF & Email

വിഭജനത്തിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു ലോക് ഡൗണ്‍ എന്നും ജനങ്ങള്‍ക്ക് ദുരിതം മാത്രം നല്‍കിയ ഈ മനുഷ്യനിര്‍മിത ദുരന്തത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും പ്രധാനമന്ത്രിക്കു മാത്രമാണെന്നും പ്രശസ്ത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ പറഞ്ഞു. ലോക്ഡൗണ്‍ നിലവില്‍വരുന്നതിന് നാലുമണിക്കൂര്‍ മുന്‍പുമാത്രം ഇക്കാര്യം പ്രഖ്യാപിച്ച നരേന്ദ്ര മോദി സര്‍ക്കാര്‍, ഭക്ഷണവും പാര്‍പ്പിടവും പണവുമില്ലാതെ ലക്ഷക്കണക്കിന് തൊഴിലാളികളെ അക്ഷരാര്‍ഥത്തില്‍ പെരുവഴിയില്‍ ആക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ലേഖനത്തിലൂടെയാണ് അദ്ദേഹം കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ നിലപാടുമായി രംഗത്തുവന്നിരിക്കുന്നത്.

പൊതുജനാരോഗ്യത്തിന്റെ വീക്ഷണകോണില്‍ നോക്കിയാലും തയ്യാറെടുപ്പുകളൊന്നുമില്ലാതെ പ്രഖ്യാപിച്ചതായിരുന്നു ആദ്യ ലോക്ഡൗണ്‍ എന്ന് വ്യക്തമാകും.നാട്ടിലേക്ക് മടങ്ങണമെന്നാഗ്രഹിച്ച കുറച്ച് തൊഴിലാളികളെ മാത്രമേ മാര്‍ച്ച് മധ്യത്തില്‍ വൈറസ് ബാധിച്ചിരുന്നുള്ളൂ. നാട്ടിലേക്ക് മടങ്ങാന്‍ മതിയായ സമയം കൊടുത്തിരുന്നെങ്കില്‍ സുരക്ഷിതരായി അവര്‍ വീട്ടില്‍ തിരിച്ചെത്തിയേനെ. എന്നാല്‍ ആറാഴ്ചകള്‍ക്കുശേഷം അവര്‍ക്ക് മടങ്ങാന്‍ സര്‍ക്കാര്‍ ട്രെയിന്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമ്പോഴേക്കും പതിനായിരക്കണക്കിന് ആളുകളിലേക്ക് വൈറസ് പടര്‍ന്നുകഴിഞ്ഞിരുന്നു. ഈ വീഴ്ചയുടെ ഉത്തരവാദിത്വം സംസ്ഥാനങ്ങളുടെ തലയില്‍ കെട്ടിവെക്കാനാണ് കേന്ദ്രം ഇപ്പോള്‍ ശ്രമിക്കുന്നത്. പക്ഷേ, വിഭജനത്തിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ ഈ വലിയ ഈ മനുഷ്യനിര്‍മിത ദുരന്തത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും പ്രധാനമന്ത്രിക്ക് മാത്രമാണെന്ന് രാമചന്ദ്ര ഗുഹ പറയുന്നു.

യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ ലോക്‍ഡൗണ്‍ പ്രഖ്യാപിച്ച ലോകത്തിലെ ഏക രാജ്യം ഇന്ത്യ മാത്രമാണെന്നും അത് രാജ്യത്തെ ജനങ്ങള്‍ക്കു സമ്മാനിച്ചത് കൊടിയ ദുരിതം മാത്രമാണെന്നുമുള്ള ബജാജ് ഗ്രൂപ്പിന്‍റെ തലവന്‍ രാഹുല്‍ ബജാജിന്‍റെ പ്രസ്താവനക്കു തൊട്ടു പിന്നാലെ രാജ്യത്ത് നടപ്പിലാക്കിയ ലോക്‍ഡൗണിനെിരെ പ്രശസ്ത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹകൂടി രംഗത്തു വന്നതോടെ കേന്ദ്ര സര്‍ക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രതിരോധത്തിലായിരിക്കുകയാണ്.

  •  
  •  
  •  
  •  
  •  
  •  
  •