മഹാ രാഷ്ട്ര നാടകം ക്ലൈമാക്സിലേക്ക്

Print Friendly, PDF & Email

എന്‍.ഡി.എക്ക് കേവലഭൂരിപക്ഷം ലഭിച്ച മഹാരാഷ്ട്രയില്‍ അധികാരത്തര്‍ക്കം 19മത്തെ ദിവസത്തിലേക്ക് കടന്നതോടെ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങുന്നു. കോണ്‍ഗ്രസ് പിന്തുണക്കില്ല എന്ന് ഉറപ്പായതോടെ ഭൂരിപക്ഷം തെളിയിക്കുവാന്‍ ശിവസേനരണ്ടു ദിവസം കൂടി ഗവര്‍ണ്ണറോട് ചോദിച്ചുവെങ്കിലും ആവശ്യം അവവഗണിച്ച ഗവര്‍ണ്ണര്‍ മൂന്നാമത്തെ വലിയ കക്ഷിയായ എന്‍സിപിയെ മന്ത്രിസഭയുണ്ടാക്കുവാന്‍ ക്ഷണിക്കുകയാണ് ചെയ്തത്. ഇന്നു വൈകിട്ട് 7.30ന് മുമ്പ് തീരുമാനം അറിയിക്കണമെന്നാണ് ഗവര്‍ണ്ണര്‍ എന്‍സിപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍-എന്‍സിപി സഖ്യം മന്ത്രിസഭ രൂപീകരിക്കുകയും ശിവസേന പുറത്തുനിന്നു പിന്തുണക്കുകയും ചെയ്താല്‍ മാത്രമേ മഹാരാഷ്ട്രയില്‍ ഇനിയൊരു സര്‍ക്കാര്‍ രൂപീകരിക്കുവാന്‍ കഴിയുകയുള്ളു. അതിനുള്ള സാധ്യത തുലോം വിരളമാണ്. സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ എന്‍.സി.പിയും പരാജയപ്പെട്ടാല്‍ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിന്‍ കീഴിലേക്കു പോവാനാണ് സാധ്യത. സംസ്ഥാനത്തെ കക്ഷിനില ആകെ അംഗങ്ങള്‍: 288 സര്‍ക്കാര്‍ രൂപീകരണത്തിന് വേണ്ടത്: 145 ബി.ജെ.പി- 105 ശിവസേന 56 എന്‍.സി.പി: 54 കോണ്‍ഗ്രസ്: 44 ബി.വി.എ: 3 മജ്‌ലിസ്: 2 പി.ജെ.പി: 2 എസ്.പി: 2 സി.പി.എം: 1 സ്വത: 13 മറ്റു: 7

  •  
  •  
  •  
  •  
  •  
  •  
  •