പു​ക​വ​ലി​ക്കാ​ർ​ക്ക് കൊ​റോ​ണ മുഴക്കുന്നത് മ​ര​ണ​മ​ണി…?

Print Friendly, PDF & Email

മേയ് 31. ഒരു പു​ക​യി​ല വി​രു​ദ്ധ ദി​നവും കൂടി കടന്നുപോയി.​ ഈ കൊറോണ കാലത്ത് പുകവലിക്കാര്‍ സൂക്ഷിക്കുക. നിങ്ങള്‍ കോവിഡ്-19 വൈറസ് ബാധിതരാകുവാനും രോഗം രൂക്ഷമാകുവാനും ഉള്ള സാധ്യത മറ്റുള്ളവരേക്കാള്‍ ഇരട്ടിയാണ്. കൊ​റോ​ണ​യും(കോവിഡ്-19) പു​ക​വ​ലി​യു​മാ​യി എ​ന്താ​ണ് ബ​ന്ധം ?. അത് മനസിലാകണമെങ്കില്‍ നമ്മുടെ പ്രതിരോധ വ്യവസ്ഥയെ കുറിച്ച് അറിയണം.

ഏ​താ​ണ്ട് 8 ല​ക്ഷം കോ​ടി കോ​ശ​ങ്ങ​ളാ​ണ് രോ​ഗ​പ്ര​തിരോ​ധ​ത്തി​നാ​യി ശ​രീ​ര​ത്തിലുള്ള​ത് . അ​തി​ലൊ​രു വി​ഭാ​ഗ​മാ​ണ് ശ്വേ​താ​ണു​ക്ക​ൾ (WBC). അ​തി​ലു​ള്ള ലിംഫോസൈറ്റ്സാണ് വൈ​റ​സ് ബാ​ധ ത​ട​യാ​ൻ ന​മ്മെ സ​ഹാ​യി​ക്കു​ന്ന​ത്.

ഇ​തി​ൽത്ത​ന്നെ ര​ണ്ടു വി​ഭാ​ഗ​ങ്ങ​ൾ ഉ​ണ്ട്. ബി സെൽസും ടി സെൽസും. ബി സെൽസ് മി​ലി​ട്ട​റി ഇ​ന്‍റ​ലി​ജ​ൻ​സ് പോ​ലെ​യാ​ണ്. ടാ​ർ​ഗ​റ്റ് ക​ണ്ടു​പി​ടി​ച്ചു സി​ഗ്ന​ൽ കൊ​ടു​ക്കു​ന്നു. ടി സെൽസ് ആകട്ടെ പ​ട്ടാ​ള​ക്കാ​രെ​പോ​ലെ​യും. അവര്‍ ബി സെൽസ് ക​ണ്ടു​പി​ടി​ച്ച ടാ​ർ​ഗ​റ്റ് ന​ശി​പ്പി​ച്ചു ക​ള​യു​ന്നു.

ശ​രീ​ര​ത്തി​ൽ വൈ​റ​സ് ക​യ​റി​യാ​ൽ ന​മ്മു​ടെ പ്രതിരോധ വ്യവസ്ഥയിലെ ബി സെൽസ് പ്ര​വ​ർ​ത്ത​ന​നി​ര​ത​മാ​കു​ക​യും ഇന്‍റർഫെറോൺ പു​റ​പ്പെ​ടു​വി​ക്കു​ക​യും അ​സു​ഖം ബാ​ധി​ച്ച കോ​ശ​ത്തെ ന​ശി​പ്പി​ക്കാ​ൻ ടി ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട നാച്വറൽ കില്ലർ കോ​ശ​ങ്ങ​ൾ​ക്ക് സന്ദേശം കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്നു.ഈ ​ബാ​ല​ൻ​സ് തെ​റ്റി​യാ​ൽ ന​മ്മ​ൾ വൈ​റ​സ് ബാ​ധ​യാ​ൽ മ​ര​ണ​പ്പെ​ടു​ന്നു.

കോവിഡ്-19 വൈറസുകളെ പ്രതിരോധിക്കുവാന്‍ ഇതുവരെ മരുന്നുകളൊന്നും കണ്ടുപിടിക്കാത്ത സാഹചര്യത്തില്‍ കോ​റോ​ണ​യി​ൽ നി​ന്നു ര​ക്ഷ​പ്പെടാ​ൻ നമ്മുടെ പ്ര​തി​രോ​ധശേ​ഷി മാത്രമാണ് ആശ്രയം. അതു തകര്‍ന്നാല്‍ പിന്നെ കൊറോണയുടെ പിടിയില്‍ നിന്നു രക്ഷപെടുക അസാധ്യം. കോ​റോ​ണ മ​ര​ണ നി​ര​ക്ക് കൂ​ടു​ന്ന​തും കോ​റോ​ണ ബാ​ധ പ​ട​രു​ന്ന​തും പ്ര​ധാ​ന​മാ​യി ഇ​മ്മ്യൂ​ണി​റ്റി കു​റ​വു​ള്ള​വ​ർ, ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​വ​ർ, കാ​ൻ​സ​ർ രോ​ഗി​ക​ൾ, ഹൃ​ദ്രോ​ഗം ഉ​ള്ള​വ​ർ, പ്ര​മേ​ഹ​രോ​ഗി​ക​ൾ എ​ന്നി​വ​രി​ലാ​ണ്.

പു​ക​വ​ലി​ക്കാ​രു​ടെ ഇ​മ്മ്യൂ​ണി​റ്റി ര​ണ്ടു ​രീ​തി​യി​ലാ​ണ് തകരാ​റി​ലാ​കു​ന്ന​ത്. പു​ക​യി​ല​യി​ൽ ഏ​താ​ണ്ട് 7000 ത്തോ​ളം ഹാ​നി​ക​ര​മാ​യ രാ​സ​പ​ദാ​ർ​ത്ഥ​ങ്ങ​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഈ ​പ​ദാ​ർ​ഥ​ങ്ങ​ൾ മ​ജ്ജ​യി​ൽ ഉ​ണ്ടാ​ക്ക​പ്പെ​ടു​ന്ന ലിംഫോസൈറ്റ്സിന്‍റെ എ​ണ്ണം കു​റ​യ്ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ പ്ര​വ​ർ​ത്ത​ന വൈ​ക​ല്യം ഉ​ണ്ടാ​ക്കുക​യോ ചെ​യ്യു​ന്നു
ഫ്രീ റാഡിക്കൽ ഇൻജുറി അ​ഥ​വാ ഓക്സിഡേറ്റീവ് സ്ട്രസ്. ​ന​മ്മു​ടെ ശ​രീ​ര​ത്തി​ൽ ന​ട​ക്കു​ന്ന രാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​യി ഉ​ണ്ടാ​കു​ന്ന ഫ്രീ റാഡിക്കലുകൾ ശ​രീ​ര​ത്തി​ലെ കോ​ശ​ങ്ങ​ൾ​ക്ക് ദോ​ഷ​ക​ര​മാ​ണ്. ശ​രീ​രം ആന്‍റിഓക്സി ഡന്‍റുകളെ ഉ​പ​യോ​ഗി​ച്ച് ഇ​വ​യെ ന​ശി​പ്പി​ക്കു​ക​യാ​ണ് പ​തി​വ്. ഈ ​ബാ​ല​ൻ​സ് തെ​റ്റി​യാ​ൽ ന​മ്മു​ടെ പ്ര​തി​രോ​ധ ശേ​ഷി​യും(​ഇ​മ്മ്യൂ​ണി​റ്റി )വ​ല്ലാ​തെ ന​ശി​ച്ചു​പോ​കും.

പു​ക​വ​ലി ഫ്രീറാഡിക്കലുകളുടെ അ​ള​വ് വ​ല്ലാ​തെ കൂ​ട്ടും. അ​പ്പോ​ൾ ശ​രീ​ര​ത്തി​ന്‍റെ ഓ​ക്സി​ഡേ​റ്റീ​വ് സ്ട്രെ​സ് കൂ​ടു​ക​യും ബി ​സെ​ൽ, ടി ​സെ​ൽ പ്ര​വ​ർ​ത്ത​നം മ​ന്ദീഭ​വി​ക്കു​ക​യും ചെ​യ്യു​ന്നു. അ​തി​നാ​ൽ പു​ക​വ​ലി​ക്കാ​ർ എ​പ്പോ​ഴും ഇ​മ്മ്യൂ​ണി​റ്റി കു​റ​വു​ള്ള​വ​ർ ആ​യി​രി​ക്കും. കൂടാതെ അവരുടെ ശ്വാസകോശം. മറ്റുള്ളവരെ അപേക്ഷിച്ച് വളരെ ദുര്‍ബ്ബലവും കേടുപാടുകള്‍ സംഭവിച്ചവയും ആയിരിക്കും. ​കോവിഡ്-19 വൈറസുകള്‍ക്ക് ഇ​വ​യെ കീഴ് പ്പെടുത്തുവാന്‍ വളരെഎ​ളു​പ്പ​മാ​ണ്.

പു​ക​വ​ലി നേ​രി​ട്ട് ശ്വാ​സ​കോ​ശ​പ്ര​വ​ർ​ത്ത​നം താ​റു മാ​റാ​ക്കു​ന്ന​തി​നാ​ൽ കോ​വി​ഡ് ബാ​ധ ഇവരില്‍ വളരെ പെട്ടന്നു തന്നെ ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യി​ലേ​ക്ക് നീ​ങ്ങു​o. പുകയില ഉപയോഗിക്കുന്നവരുടെ തൊ​ണ്ട​യും വാ​യും മൂ​ക്കു​മെ​ല്ലാം പൂര്‍ണ്ണമായും പ്ര​വ​ർ​ത്ത​ന ക്ഷ​മ​മ​ല്ലാ​ത്ത​തി​നാ​ൽ രോ​ഗം ബാ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണ്. അതോടൊപ്പം പുകവലിക്കുന്നവരുടെ വിരലുകള്‍ ചുണ്ടുകളുമായി എപ്പോഴും സന്പര്‍ക്കത്തില്‍ വരുന്നതിനാല്‍ വൈറസുകള്‍ക്ക് ശരീരത്തിനുള്ളില്‍ പ്രവേശിക്കുക എളുപ്പവും ആകും. അതിനാല്‍ കൊറോണകാലത്തെ ഈ പു​ക​യി​ല വി​രു​ദ്ധ ദി​നത്തിലെങ്കിലും ഓര്‍ത്തിരിക്കുക പുകവലി കൊറോണ ബാധിച്ചുള്ള മരണത്തിന്‍റെ അച്ചാരം വാങ്ങലാണ്.

  •  
  •  
  •  
  •  
  •  
  •  
  •