BANGALOREMETRO NEWS

കര്‍ണ്ണാടകയില്‍ ഇനി ഞായറാഴ്ചകളിലെ പ്രത്യേക ലോക്‍ഡൗണ്‍ ഇല്ല

കര്‍ണ്ണാടകയില്‍ ഏര്‍പ്പെടുത്തിയിരുന്ന ഞായറാഴ്ചകളിലെ പ്രത്യേക ലോക്‍ഡൗണ്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പുതിയ തീരുമാനം അനുസരിച്ച് ഇനി മുതല്‍ ‍ഞായറാഴ്ചകളില്‍ ലോക്‍ഡൗണ്‍ ഉണ്ടായിരിക്കുകയില്ല. മറ്റുള്ള ദിവസങ്ങളിലേതുപോലെ ഈ ഞായറാഴ്ചയും വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാം. കച്ചവടസ്ഥാപനങ്ങളും മറ്റ് സേവനങ്ങളും പതിവു പോലെ തുടരാം. പൊതുജനങ്ങളുടെ താല്‍പര്യ പ്രകാരമാണ് കര്‍ഫ്യൂവില്‍ വേണ്ടന്നു വച്ചതെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.