ആര്‍ടിപിസിആര്‍ നിബന്ധന ഒഴുവാക്കി കര്‍ണ്ണാക.
കേരളത്തില്‍ നിന്നും ഗോവയില്‍ നിന്നും കര്‍ണാടകയിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവാണെന്ന 72 മണിക്കൂര്‍ സമയ പരിധിയിലുള്ള സര്‍ട്ടിഫിക്കേറ്റ് വേണമെന്ന നിബന്ധന ഒഴുവാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. മഹാരാഷ്ട്രയില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് വേണമെന്ന നിബന്ധന കഴിഞ്ഞ ആഴ്ച ഒഴുവാക്കിയിരുന്നു. എന്നാല്‍ കേരളം ഗോവ എന്നീ സംസ്ഥനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക നിബന്ധന തുടര്‍ന്നു. ഇത് വലിയ പ്രതിക്ഷേധങ്ങള്‍ക്ക് കാരണമായി. തുടര്‍ന്നാണ് കേരളവും ഗോവയും ഉള്‍പ്പെടുത്തി ഉത്തരവിറങ്ങിയത