ഇത് ചൈന നടത്തുന്ന ജൈവയുദ്ധമോ…???

Print Friendly, PDF & Email

ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ വച്ച് വെറുതെ ഒന്ന് ചിന്തിച്ചു നോക്കിയതാണ്. നിങ്ങളും ആലോചിച്ചു നോക്കു. എന്തെങ്കിലും വ്യത്യസ്തമായ ആശയം ഉണ്ടെങ്കിൽ ഇവിടെ പങ്കുവയ്ക്കു.

കൊറോണ വൈറസ് വുഹാനിൽ നിന്ന് ലോകം മുഴുവൻ സഞ്ചരിച്ചെങ്കിലും അത് ബീജിംഗിലേക്കും ഷാങ്ഹായിലേക്കും എത്തിയില്ല. ആരെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ ?

വളരെ യുക്തിസഹമായി തോന്നുന്നുണ്ടോ..?

എന്നാൽ ചൈനീസ് സ്റ്റോക്ക് മാർക്കറ്റുമാത്രം തകർന്നില്ല…. അമേരിക്കൻ, യൂറോപ്യൻ വിപണികൾ തകർന്നു ഇന്ത്യയുൾപ്പടെ….

മറ്റ് വിപണികളെ നശിപ്പിക്കുകയും, അവയെ എല്ലാവിധത്തിലും പിടിച്ചെടുക്കാൻ തയ്യാറാകുകയും ചെയ്യുകവഴി ലോകത്തിൽ എങ്ങനെ വേഗത്തിൽ ആധിപത്യം സ്ഥാപിക്കാം എന്നതാണ് ഒരു തന്ത്രം ?

ഒന്ന് ചിന്തിച്ചുനോക്കൂ…

1. ഒരു വൈറസും മറുമരുന്നും സൃഷ്ടിക്കുക.

2. വൈറസിനെ പടർത്തുക.

3. ഞങ്ങൾ വളരെകാര്യക്ഷമതയുള്ളവരാണെന്നു കാണിക്കാൻ, കുറച്ച് ദിവസത്തിനുള്ളിൽ ആശുപത്രികൾ പണിയുക. എല്ലാത്തിനുമുപരി, ഞങ്ങൾ ഇതിനകം തന്നെ തയ്യാറായിക്കഴിരിക്കുന്നു എന്ന് ബോധിപ്പിക്കാൻ പ്രോജക്റ്റുകൾ തയ്യാറാക്കുക, ഉപകരണങ്ങൾ ഓർഡർ ചെയ്യുക, തൊഴിലാളികളെ നിയമിക്കുക, വെള്ളം, മലിനജല ശൃംഖല എന്നിവ മുൻകൂട്ടി നിർമ്മിച്ചശേഷം ശ്രദ്ധേയമായ അളവിൽ വിന്വസിപ്പിക്കുക.

4. യൂറോപ്പിൽ തുടങ്ങി ലോകത്ത് മിക്ക രാജ്യങ്ങളിലും അരാജകത്വം സൃഷ്ടിക്കുക.

5. ഡസൻകണക്കിന് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ വേഗത്തിൽ നിശ്ചലമാക്കുക.

6. മറ്റ് രാജ്യങ്ങളിലെ ഫാക്ടറികളിലെ ഉത്പാദന ലൈനുകൾ നിർത്തുക.

7. സ്റ്റോക്ക് മാർക്കറ്റുകൾ ഇടിയുകയും കമ്പനികളെ വിലപേശി പകുതിയിൽ താഴെ വിലയ്ക്ക് വാങ്ങുകയും ചെയ്യുക.

8. സ്വന്തം രാജ്യത്തെ പകർച്ചവ്യാധി വേഗത്തിൽ നിയന്ത്രിക്കുക. എല്ലാത്തിനുമുപരി, ഞങ്ങൾ ഇതിനകം മുക്തരായി എന്ന് വരുത്തിത്തീർക്കുക.

9. തങ്ങൾ വലിയ തോതിൽ വാങ്ങുന്ന എണ്ണയുടെ വില ഉൾപ്പെടെ പല ചരക്കുകളുടെ വില ഗണ്യമായതോതിൽ കുറയുമ്പോൾ അമിതമായി വാങ്ങിക്കൂട്ടുക.

10. ലോകം സ്തംഭിച്ചിരിക്കുമ്പോൾ വേഗത്തിൽ തങ്ങളുടെ ഉൽ‌പാദനത്തിലേക്ക് മടങ്ങുക. പ്രതിസന്ധി ഘട്ടത്തിൽ നിങ്ങളോട് ചർച്ചകൾ നടത്തി, തങ്ങളുടെ വ്യവസായങ്ങളെ തളർത്തുന്ന രാജ്യങ്ങളിൽ, അവർക്കു ലഭ്യതക്കുറവുള്ള വസ്തുക്കൾ കൂടുതൽ വിലക്ക് വിൽക്കുക.

പോയിന്റ്‌ : ചൈനീസ് കേണൽമാരായ ക്വാവോ ലിയാങും വാങ് സിയാങ്‌സുയിയും 1999 ൽ എഴുതിയ “അനിയന്ത്രിതമായ യുദ്ധം : അമേരിക്കയെ നശിപ്പിക്കാനുള്ള ചൈനയുടെ മാസ്റ്റർ പ്ലാൻ” ആമസോണിൽ വായിച്ചു. ഇപ്പറഞ്ഞതെല്ലാം അതിലുണ്ട്.

ആലോചിക്കുന്നത് നല്ലതാണ്…
ഇതിനെക്കുറിച്ച് ചിന്തിക്കൂ…

റഷ്യയും ഉത്തര കൊറിയയും
കോവിഡ് – 19 ൽ നിന്ന് പൂർണമായും വിട്ടുനിൽക്കുന്നത് എങ്ങനെ ?
കാരണം അവർ ചൈനയുടെ കടുത്ത സഖ്യകക്ഷികളാണ്. ഈ രണ്ടു രാജ്യങ്ങളിൽ നിന്ന് ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. മറുവശത്ത് ദക്ഷിണ കൊറിയ, യുണൈറ്റഡ് കിംഗ്ഡം, ഇറ്റലി, സ്പെയിൻ, ഏഷ്യ എന്നിവിടങ്ങളിൽ സാരമായ രീതിയിൽ പടർന്നിട്ടുണ്ട്.

വുഹാൻ എങ്ങനെയാണ് മാരകമായ വൈറസിൽ നിന്ന് ഇത്ര പെട്ടെന്ന് മോചിതരാകുന്നത് ?

തങ്ങളുടെ കടുത്ത പ്രാരംഭ നടപടികൾ വളരെ കർശനമായിരുന്നുവെന്നും മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാൻ വുഹാനെ പൂട്ടിയിട്ടിരിക്കുകയാണെന്നും ചൈന പറയുന്നു. പക്ഷെ അങ്ങനെയല്ല കാര്യങ്ങൾ, അവർ വൈറസിന്റെ ആന്റി ഡോഡ് ഉപയോഗിക്കുന്നുണ്ട്.

എന്തുകൊണ്ടാണ് ബീജിംഗ് അടക്കാത്തത് ?
എന്തുകൊണ്ട് വുഹാൻ മാത്രം ?
ചിന്തിച്ചാൽ ശരിയല്ലേ ?

നിങ്ങൾ നോക്കൂ, വുഹാൻ ഇപ്പോൾ ബിസിനസ്സിനായി തുറന്നു. അമേരിക്കയും മുകളിൽ സൂചിപ്പിച്ച എല്ലാ രാജ്യങ്ങളും സാമ്പത്തികമായി തകർന്നടിഞ്ഞു.
ചൈന ആസൂത്രണം ചെയ്തതനുസരിച്ച് അമേരിക്കൻ സമ്പദ്‌വ്യവസ്ഥ ഇടിഞ്ഞുവീണുകൊണ്ടിരിക്കുന്നു.
ലോകത്തെ ഏറ്റവും ശക്തമായ രാജ്യമായ അമേരിക്കയെ നിലവിൽ സൈനികപരമായി പരാജയപ്പെടുത്താൻ കഴിയില്ലെന്ന് ചൈനയ്ക്ക് അറിയാം.

ചൈനയുടെ പ്രസിഡന്റ് സിൻ ജിൻ‌പിംഗ്.. വൈറസ് ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ ലളിതമായ ആർ‌എം 1 ഫെയ്‌സ്മാസ്ക് മാത്രം ധരിച്ചു വന്നത് സംശയത്തിന്റെ ആക്കം കൂട്ടുന്നു. രാഷ്ട്രപതിയെന്ന നിലയിൽ അദ്ദേഹത്തെ തല മുതൽ കാൽ വരെ മൂടണം…
പക്ഷെ അങ്ങനെചെയ്തില്ല. വൈറസിൽ നിന്നുള്ള ദോഷത്തെ പ്രതിരോധിക്കാൻ അദ്ദേഹം ഇതിനകം കുത്തിവയ്പ് എടുത്തിട്ടുണ്ട്… അതിനർത്ഥം വൈറസ് പുറത്തുവിടുന്നതിനുമുമ്പ് ഒരു ചികിത്സ ഇതിനകം തന്നെ കണ്ടുപിടിച്ചിരുന്നു.

ചിലർ ചോദിച്ചേക്കാം, ബിൽ ഗേറ്റ്സ്
2015 ൽ ഇതുപോലൊരു വൈറസ് പൊട്ടിപ്പുറപ്പെടുമെന്ന് പ്രവചിച്ചുട്ടുണ്ടായിരുന്നല്ലോ എന്ന്.. അതിനാൽ ചൈനീസ് അജണ്ട ശരിയാകാൻ വഴിയില്ല എന്ന്.
എന്നാൽ ഉത്തരം,
അതെ, ബിൽ ഗേറ്റ്സ് പ്രവചിച്ചു.
എന്നാൽ ആ പ്രവചനം ഒരു യഥാർത്ഥ വൈറസ് ബാധയെ അടിസ്ഥാനമാക്കിയുള്ളതാണ്. വൈറസ് മുൻകൂട്ടി പ്രവചിക്കപ്പെട്ടിരുന്നുവെന്ന് ഇപ്പോൾ ചൈനയും പറയുന്നു…. അതിനാൽ ആ പ്രവചനവുമായി പൊരുത്തപ്പെടുത്തുന്നതിന് അതിന്റെ പേരിൽ കെട്ടിവയ്ക്കുന്നതിനു ചൈന നന്നായി കളിക്കുന്നുണ്ട്.

കടുത്ത ഇക്കോണമിക് കൊളാപ്സിന്റെ വക്കിലെത്തിയ രാജ്യങ്ങളിൽ നിന്ന് ഇപ്പോൾ ഓഹരികൾ വാങ്ങി ലോക സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുക എന്നതാണ് ചൈനയുടെ കാഴ്ചപ്പാട്. വൈറസിനെ നശിപ്പിക്കുന്നതിനുള്ള ഒരു പരിഹാരം തങ്ങളുടെ മെഡിക്കൽ ഗവേഷകർ കണ്ടെത്തിയതായി പിന്നീട് ചൈന പ്രഖ്യാപിക്കും. ഇപ്പോൾ ചൈനയ്ക്ക് അവരുടെ ആയുധപ്പുരയിൽ മറ്റ് രാജ്യങ്ങളുടെ ഓഹരികളുണ്ട്, ഈ രാജ്യങ്ങൾ താമസിയാതെ ചൈനയെന്ന യജമാനന്റെ അടിമയായിത്തീരും.
അതെ ചൈന ലോകശക്തിയായി മാറുന്നകാലം വിദൂരമല്ല.

ഇനി ഇതുകൂടെ കേട്ടിട്ടു ചിന്തിക്കൂ…

ഈ വൈറസ് പ്രഖ്യാപിച്ച ഡോക്റിനെ ചൈനീസ് അധികാരികൾ എന്നെന്നേയ്ക്കുമായി നിശബ്ദനാക്കി..

ഇതിന്റെ പുറകിലെ സത്യം എന്തെന്ന് കണ്ടെത്താൻ അനേഷണങ്ങളും ഇതോടൊപ്പം നടക്കുന്നുണ്ടായിരിക്കും.
ഈ ചിന്തയിൽ ഉള്ളതുപോലെ കാര്യങ്ങൾ സത്യമെങ്കിൽ ചൈനയുടെ കാര്യം പരുങ്ങലിലാവും. കാരണം അത്രയധികം ഇത് ലോകത്തെ മിക്കവാറും രാജ്യങ്ങളെ കുഴപ്പത്തിലാക്കി. അവർ അതിന് മാപ്പ് കൊടുക്കില്ല. അങ്ങനെ ആവാതിരിക്കട്ടെ…

[കടപ്പാട് – ജെയിംസ് പീറ്റര്‍, കോട്ടയം.]

Pravasabhumi Facebook

SuperWebTricks Loading...