കോവിഡ് ബാധിച്ച ശ്വാസകോശത്തിന്‍റെ ത്രിമാന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അമേരിക്കന്‍ ഹോസ്പിറ്റല്‍

Print Friendly, PDF & Email

കോവിഡ് സ്ഥിരീകരിച്ച 59 വയസ്സുകാരന്‍റെ ശ്വാസകോശത്തിന്‍റെ ത്രിമാന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അമേരിക്കയിലെ ഹോസ്പിറ്റല്‍. വാഷിങ്ടണ്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ തൊറാസിക് സര്‍ജറിവിഭാഗം മേധാവി ഡോ. കീത്ത് മോര്‍ട്ട്മാന്‍ ആണ് റോഗബാധിതമായ ശ്വാസകോശത്തിന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഇത് രോഗപ്രതിരോധ ശേഷി സ്വതവേ കുറഞ്ഞ 70-80 വയസ്സുള്ള ഒരാളല്ല, പ്രമേഹരോഗിയല്ല, ഉയര്‍ന്ന രക്തസമ്മര്‍ദ്ദമല്ലാതെ അദ്ദേഹത്തിന് മറ്റ് കാര്യമായ ആരോഗ്യ പ്രശ്നങ്ങളുമില്ല. എന്നിട്ടും ശ്വാസകോശത്തിന് വളരെയധികം കേടുപാടുകള്‍ സംഭവിച്ച് ഗുരുതരാവസ്തയില്‍ ആയിരിക്കുന്നു. വെന്‍റിലേറ്ററില്‍ പോലും ശ്വസിക്കുവാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നു. ശരീരത്തിന്റെ രക്തചംക്രമണത്തിനുo ഓക്സിജന്‍ സഞ്ചാരത്തിനുമായുള്ള സംവിധാനങ്ങള്‍ നല്‍കണം. ഈ സ്ഥിതി തുടര്‍ന്നാല്‍ ഒരാഴ്ചയ്ക്കകം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തീര്‍ത്തും വഷളാവാന്‍ സാധ്യതയുണ്ടെന്ന് ഡോ. കീത്ത് മോര്‍ട്ട്മാന്‍ പറയുന്നു.

വീഡിയോയില്‍ മഞ്ഞനിറത്തില്‍ അടയാളപ്പെടുത്തിയ ഭാഗങ്ങള്‍ ശ്വാസകോശത്തിലെ രോഗാണുബാധിച്ച ഭാഗങ്ങളാണ്. ആരോഗ്യമുള്ള ശ്വാസകോശമുള്ള ഒരു രോഗിക്ക് സ്‌കാനില്‍ മഞ്ഞനിറമുണ്ടാകില്ല. കൊറോണ വൈറസ് ശ്ലേഷ്മസ്തരങ്ങളിലേക്കാണ് ആദ്യമെത്തുക. പിന്നീട് ശ്വാസകോശത്തിലേക്ക്. പക്ഷെ കോശജ്വലനത്തിലൂടെ ശരീരം അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കും. പരാജയപ്പെടുമ്പോള്‍ വൈറസുകള്‍ ശതകോടികളായി വളരും. തുടര്‍ന്ന് മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കും. ഇതിന്‍റെ ഫലമായി ഓക്സിജന്‍ സഞ്ചാരം, കാര്‍ബണ്‍ഡൈ ഓക്സൈഡിനെ പുറന്തള്ളുക തുടങ്ങിയ ശരീരത്തിന്റെ സ്വാഭാവിക പ്രക്രിയകള്‍ തടസ്സപ്പെടും. സ്‌കാന്‍ പരിശോധനയില്‍ നിന്നും ഇക്കാര്യം വ്യക്തമാവും. ഒരു ചെറിയ ഭാഗത്ത് മാത്രമാവില്ല ഇതിന്റെ കേടുപാടുകള്‍ സംഭവിക്കുക. ആരോഗ്യമുള്ള ചെറുപ്പക്കാരായ രോഗികളില്‍ പോലും അണുബാധ വളരെ പെട്ടന്ന് വ്യാപിച്ചേക്കാം. ഈ തോതില്‍ കേടുപാടുകള്‍ സംഭവിച്ചു തുടങ്ങിയാല്‍ രോഗം സുഖപ്പെടുത്തുക വളരെ ദുഷ്കരമാണ്. – ഡോക്ടര്‍ വിശദീകരിക്കുന്നു.

കൊറോണ നിങ്ങളുടെ ശരീരത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കിപ്പിക്കാനാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. അതിനാല്‍ രോഗം പിടിപെടാതെ നോക്കുക. അതിനായി ആളുകള്‍ വ്യക്തിശുചിത്വം നോക്കണം… സാമൂഹിക അകലം പാലിക്കണം… ഐസോലേറ്റ് ചെയ്യപ്പെടണം… അല്ലാത്തപക്ഷം പരിണിതഫലങ്ങള്‍ ഇങ്ങനെയൊക്കെയാവും എന്ന് ഡോ. കീത്ത് മോര്‍ട്ട്മാന്‍ പറയുന്നു.

Pravasabhumi Facebook

SuperWebTricks Loading...