ലോക്‍ഡൗണ്‍: രാജ്യത്തിന് 9 ലക്ഷം കോടി രൂപയുടെ സാന്പത്തിക നഷ്ടം. വളര്‍ച്ചാനിരക്ക് 3.5ല്‍ എത്തും…
കോവിഡ് വ്യാപനം ചെറുക്കാന്‍ ഇന്ത്യ 21 ദിവസം അടച്ചുപൂട്ടുമ്പോള്‍ സാമ്പത്തിക മേഖലയിലുണ്ടാകുന്നത് വന്‍ നഷ്ടമെന്ന് സാന്പത്തിക വിദഗ്ധര്‍. ഇതുവഴി രാജ്യത്തിന് ഒമ്പതുലക്ഷം കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാകുമെന്ന് ബ്രിട്ടീഷ് ബ്രോക്കറേജ് സ്ഥാപനമായ ബാർക്ലേയ്‌സ് പറയുന്നു. രാജ്യത്തെ മൊത്തം ജിഡിപിയുടെ 4 ശതമാനം വരും ഇത്. 2021 സാമ്പത്തിക വർഷം ഇന്ത്യയുടെ സാമ്പത്തികവളർച്ച മുൻ അനുമാനത്തിൽനിന്ന് 1.7 ശതമാനം കുറവായിരിക്കുമെന്ന് ബാർക്ലേയ്‌സ് വിലയിരുത്തുന്നു. 2021 സാമ്പത്തിക വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച മുൻ അനുമാനത്തിൽനിന്ന് 1.7 ശതമാനം 3.5 ശതമാനമായിമാകുമെന്നാണ് ബാർക്ലേയ്‌സ്ന്‍റെ വിലയിരുത്തല്‍.
നോട്ടു നിരോധനം, ജിഎസ്ടി എന്നിവയാല്‍ നേരത്തെ തന്നെ പ്രതിസന്ധിയിലായ ഇന്ത്യന്‍ സാമ്പത്തിക രംഗം ലോക്‍ഡൗണ്‍ പ്രഖ്യാപിച്ചതോടെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുവാന്‍ പോവുകയാണ്. കൊറോണ വ്യാപനം തടയുന്നതിന് 21 ദിവസത്തെ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചെങ്കിലും സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഇതുവരെയായിട്ടും ഒന്നും പറഞ്ഞിട്ടില്ല. സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന് പറയുന്നുണ്ടെങ്കിലും അതിലും കാര്യമായ ഒരു നീക്കവും ഉണ്ടായിട്ടില്ല. ഏകദേശം 52 ലക്ഷം കോടി രൂപയ്ക്കടുത്ത് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം വിപണിമൂല്യത്തിൽ കുറവുണ്ടായി. ഓഹരിവിപണി കുത്തനെ ഇടിഞ്ഞു കിടക്കുന്നു. അടിയന്തരമായി സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിച്ചാല്‍ മാത്രമെ ഇന്ത്യക്ക് നിലവിലെ സാഹചര്യങ്ങൾ മറികടക്കാന്‍ സാധിക്കൂ. അതിനുള്ള ആവശ്യം വിവിധ ഏജന്‍സികളില്‍ നിന്ന് ഉയരുവാന്‍ തുടങ്ങികഴിഞ്ഞു.