ഭീകരര്‍ക്കുള്ള സുരക്ഷിത കേന്ദ്രമായി അഫ്ഗാന്‍ മാറുന്നത് തടയുമെന്ന് ബ്രിക്‌സ് ഉച്ചകോടി.

Print Friendly, PDF & Email

ഭീകരര്‍ക്കുള്ള സുരക്ഷിത കേന്ദ്രമായി അഫ്ഗാന്‍ മാറുന്നത് തടയുമെന്ന് ബ്രിക്‌സ് ഉച്ചകോടി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുചിൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, ബ്രസീലിയൻ പ്രസിഡന്റ് ജൈർ ബോൺസണാരോ എന്നിവർ പങ്കെടുത്ത ബ്രിക്സ് രാജ്യങ്ങളുടെ ഉച്ചകോടിയിൽ ആണ് സുപ്രധാന തീരുമാനം എടുത്തിരിക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ബ്രിക്സ് ഉച്ചകോടിയില്‍ ദില്ലി പ്രഖ്യാപനം എന്ന പേരിൽ അംഗീകരിച്ച സംയുക്ത നിലപാടിൽ അഫ്ഗാനിലെ സർക്കാർ രൂപീകരണം സമാധാനപമായിരിക്കണം എന്നും അഫ്ഘാന്‍ ഭരമകൂടം ഭീകരർക്ക് സുരക്ഷിത താവളം നല്കരുത്, മറ്റു രാജ്യങ്ങൾക്കെതിരെ യുദ്ധം നടത്താൻ ഭീകര സംഘടനകൾക്ക് അഫ്ഗാൻ മണ്ണാകരുത് തുടങ്ങിയ നിർദ്ദേശം മുന്നോട്ടു വച്ചു. അഫ്ഗാനിസ്ഥാനിൽ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് വീണ്ടും തലപൊക്കുന്നതിൽ ഉച്ചകോടി കടുത്ത ആശങ്ക രേഖപ്പെടുത്തി. ഭീകരവാദത്തിന്റെ കാര്യത്തിൽ ഇന്ത്യയുടെ നിലപാട് ചൈനയും റഷ്യയും അംഗീകരിച്ചു.

  •  
  •  
  •  
  •  
  •  
  •  
  •