എസ്കെകെഎസ് സുവര്‍ണ്ണ തരഗം ഇന്ന്. ഉമ്മന്‍ ചാണ്ടി പങ്കെടുക്കുന്നു…

Print Friendly, PDF & Email

കര്‍ണ്ണാടകത്തിലെ പ്രമുഖ മലയാളീ സംഘടനയായ സുവര്‍ണ്ണ കര്‍ണ്ണാടക കേരള സമാജം കന്‍റോണ്‍മെന്‍റ് സോണ്‍, കിഡ്നി രോഗികള്‍ക്കായുള്ള ഫണ്ടിന്‍റെ ധനശേഖരണാര്‍ത്ഥം സംഘടിപ്പിക്കുന്ന സാംസ്കാരിക മെഗാമേള ഇന്ന്. രാവിലെ 9മണിക്ക് ആര്‍ടിനഗര്‍ തരളബാലു ഓഡിറ്റോറിയത്തില്‍ ആരംഭിക്കുന്ന സാംസ്കാരിക മേളയില്‍ മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യ അതിഥി ആയിരിക്കും. ഹെബ്ബാള്‍ എംഎല്‍എ ബൈരതി സുരേഷ്, പി.സി വിഷ്ണുനാഥ് തുടങ്ങി രാഷ്ട്രിയ സംസ്കാരിക മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ സാംസ്കാരിക സമ്മേളനത്തില്‍ പങ്കെടുക്കും. സാംസ്കാരിക മേളയോടനുബന്ധിച്ച് താളമേള വിസ്മയം തീര്‍ക്കുന്ന ആഫ്രിക്കന്‍ ബാന്‍ഡ്, പ്രശസ്ത സിനിമ സീരിയല്‍ താരങ്ങളടങ്ങിയ ‘രസികര്‍ കേരള’ അവതരിപ്പിക്കുന്ന നാടന്‍ പാട്ട് കോമഡി ഷോ, തിരുവനന്തപുരം അക്ഷര തിയേറ്റേര്‍സ് അവതരിപ്പിക്കുന്ന ‘കുരുത്തി’ നാടകവും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:                                                                                                    96110 22966, 82774 38219, 94805 13905 

സുവര്‍ണ്ണ തരഗം-2020നോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കലാമേളകള്‍
  •  
  •  
  •  
  •  
  •  
  •  
  •