ഷഹീന്‍ബാഗിലും വെടിവപ്പ്. സഹിഷ്ണത മാറ്റിവച്ച് സംഘപരിവാര്‍.
ജാമിഅ മില്ലിയ്യ സര്‍വകലാശാല വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ലോംഗ് മാര്‍ച്ചിനു നേരെ ഉണ്ടായ വെടിവപ്പിനു പിന്നാലെ പൗരത്വ നിയമത്തിനെതിരെ ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍ക്കു നേരെയും വെടിവെപ്പ്. ഷഹീന്‍ബാഗിലെ സമരവേദിക്ക് സമീപം ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്കാണ് യുവാവ് സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വെടിയുതിര്‍ത്ത യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹിന്ദുരാഷ്ട്രം സിന്ദാബാദ് എന്നു മുദ്രാവാക്യം വിളിച്ചുകൊണ്ട് പൊലീസ് ബാരിക്കേഡിനു സമീപത്ത് നിന്ന് രണ്ടു റൗണ്ട് വെടിവെക്കുകയായിരുന്നു. ഉത്തര്‍പ്രദേശുകാരനായ കപില്‍ ഗുജ്ജാറാണ് അക്രമണം നടത്തിയതെന്നാണ് വിവരം.
സ്വാതന്ത്ര്യം വേണമെങ്കില്‍ അടുത്തേക്ക് വരാന്‍ ആക്രോശിച്ച് രാംഭക്ത് ഗോപാലെന്ന ബജ്‌റാംഗ്ദള്‍ പ്രവര്‍ത്തകനായിരുന്നു ജാമിഅ മില്ലിയ്യ സര്‍വകലാശാല വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ലോംഗ് മാര്‍ച്ചിനു നേരെ അന്ന് വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ ജേര്‍ണലിസം വിദ്യാര്‍ഥി ഷാദാബ് ആലമിന് പരിക്കേറ്റിരുന്നു.
സി.പി.ഐ നേതാവും ജെ.എൻ.യു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റുമായ കനയ്യ കുമാറിന്റെ നേതൃത്വത്തില്‍ ബിഹാറില്‍ നടക്കുന്ന റാലിക്കു നേരെയും ശനിയാഴ്ച വൈകിട്ട്ആക്രമണം നടന്നു. അക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. നിരവധി കാറുകളും കല്ലേറിൽ തകർന്നിട്ടുണ്ട്. പൗരത്വ ബില്ലിനെതിരെ നടക്കുന്ന സമരങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ജനപങ്കാളിത്വത്തില്‍ സംഘപരിവാര്‍ സംഘങ്ങള്‍ക്ക് അസഹഷ്ണത വര്‍ദ്ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്. നേതാക്കന്മാര്‍ നടത്തുന്ന പ്രകോപനപരമായ പ്രസ്താവനകള്‍ ഇത്തരം അക്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നു. അക്രമികള്‍ക്ക് നേരെ പോലീസ് പലപ്പോഴും എടുക്കുന്ന മൃതസമീപനം അക്രമികള്‍ക്ക് പ്രോത്സാഹനമാകുന്നതായി ചൂണ്ടികാണിക്കപ്പെടുന്നു.

