INDIANEWS MAIN

ചാണകവും ഗോമൂത്രവും കഴിക്കുന്നത് കൊറോണ വൈറസ് ബാധ തടയും- മഹാരാജ്

ചാണകവും ഗോമൂത്രവും കഴിക്കുന്നത് രോഗബാധ തടയും. കൂടാതെ ശരീരത്തിൽ ചാണകം തേക്കുകയും മന്ത്രം ജപിക്കുകയും വേണം. ആഗോള തലത്തിൽ ഭീഷണി ഉയർത്തി പടർന്നുപിടിക്കുന്ന കൊറോണ വൈറസ് ബാധ ചികിത്സിച്ചുമാറ്റാനുള്ള മരുന്ന് വികസിപ്പിക്കാനുള്ള തീവ്ര ഗവേഷണത്തില്‍ ലോകം മുഴുവനും വ്യാപരിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഹിന്ദു മഹാ സഭാ അദ്ധ്യക്ഷനായ സ്വാമി ചക്രപാണി മഹാരാജ്ന്‍റെ പുതിയ കണ്ടെത്തല്‍. ലോകത്തിന് ഭീഷണിയായ വൈറസിനെ ഉന്മൂലനം ചെയ്യാൻ പ്രത്യേക യജ്ഞം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് ബാധ ചികിത്സിക്കാനും പ്രതിരോധിക്കാനും ലോകാരോഗ്യ സംഘടന അടക്കമുള്ള സ്ഥാപപനങ്ങള്‍ കൃത്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നതിനിടയാണ് ഇത്തരം വിചിത്ര വാദങ്ങളുമായി ചിലര്‍ രംഗത്തു വന്നിരിക്കുന്നത്. ഡല്‍ഹി ജാമിയ മില്ലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തയാളെ ആദരിക്കുന്നുവെന്നും നാഥുറാം വിനായക് ഗോഡ്‌സേയെ പോലെ യഥാര്‍ത്ഥ ദേശീയവാദിയാണ് വെടിയുതിര്‍ത്ത വിദ്യാര്‍ത്ഥിയെന്നുമുള്ള ഹിന്ദുമഹാസഭ വക്താവ് അശോക് പാണ്ഡേയുടെ വിവാദ പ്രസ്ഥാവന പുറത്തു വന്നതിന്‍റെ പുറകെ അദ്ധ്യക്ഷന് തന്നെ വിവരക്കേട് വിളിച്ചു പറഞ്ഞതോടെ രാജ്യത്തെ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് നയിക്കുവാനുള്ള സംഘപരിവാര്‍ കക്ഷികളുടെ മനസിലിരിപ്പ് പുറത്തു വന്നിരിക്കുകയാണ്.

0