22ന് സ്വപ്ന സുരേഷ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്റെ മുന്പില്‍ മുന്നിൽ ഹാജരാകും.

Print Friendly, PDF & Email

സ്വപ്ന നൽകിയ കോടിതിയില്ർ നല്കിയ രഹസ്യമൊഴിയുടെ അംഗീകൃത പകർപ്പ് ഇ.ഡി കോടതിയിൽ നിന്നും കഴിഞ്ഞ ദിവസം കൈപ്പറ്റിയതിന്‍റെ പിന്നാലെ ചോദ്യം ചെയ്യലിനു ഹാജരാകുവാന്‍ സ്വപ്ന സുരേഷിന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഈ മാസം 22ന് കൊച്ചിയിലെ ഓഫീസിചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. സമാനമായ മൊഴി കസ്റ്റംസിന് നേരത്തെ നൽകിയിട്ടും അന്വേഷിച്ചില്ലെന്ന് സ്വപ്ന വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കസ്റ്റംസിന് നൽകിയ മൊഴിയുടെ പകർപ്പിനായി ഇ.ഡി കോടതിയെ സമീപിച്ചിരുന്നു. ഈ മൊഴി ലഭിച്ചാൽ പുതിയ മൊഴിയുമായി താരതമ്യം ചെയ്തതിന് ശേഷം തുടർ നടപടികള്‍ സ്വീകരിക്കാനാണ് ഇ.ഡിയുടെ നീക്ക

അതേ സമയം 22 ന് ഇ.ഡി യുടെ മുന്നിൽ ഹാജരാകുമെന്ന് സ്വപ്ന വ്യക്തമാക്കി. കസ്റ്റംസിന് സ്വപ്ന മൊഴി നൽകിയപ്പോൾ തന്നെ ഇ.ഡി അതിന്‍റെ പകർപ്പാവശ്യപ്പെട്ടിരുന്നു. സ്വപ്ന സുരേഷ് കോടതിയ്ക്ക് നൽകിയ 27 പേജുള്ള രഹസ്യ മൊഴിയാണ് എൻഫോഴ്സ്മെന്‍റിന് ലഭിച്ചിട്ടുള്ളത്. അന്വേഷണത്തിന്‍റെ ആദ്യഘട്ടമായി സ്വപ്ന സുരേഷിനെയാണ് വിളിച്ച് വരുത്തുക. കള്ളപ്പണ കേസിൽ ഇഡി ചോദ്യം ചെയ്തപ്പോൾ വെളിപ്പെടുത്താത്ത പുതിയ വിവരങ്ങൾ ഇപ്പോൾ നൽകിയ 164 സ്റ്റേറ്റ്മെന്‍റിൽ ഉണ്ടെന്നാണ് ഇഡി ഉദ്യോഗസ്ഥർ നൽകുന്ന സൂചന. 164 മൊഴിയിലെ വിവരങ്ങൾക്ക് കൂടുതൽ തെളിവ് ശേഖരിക്കുന്ന നടപടികളാണ് ഇപ്പോൾ നടക്കുന്നത്.

  •  
  •  
  •  
  •  
  •  
  •  
  •