ചിദംബരം പുറത്തിറങ്ങി
ഐ.എന്‍.എക്സ്. മീഡിയയുടെ 305 കോടി രൂപയുടെ ഇടപാടില്‍ വിദേശനിക്ഷേപം സ്വീകരിക്കാന്‍ ചിദംബരം ധനമന്ത്രിയായിരിക്കേ ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത്ന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മുന്‍ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി ചിദംബരം പുറത്തിറങ്ങി. 106 ദിവസം അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലും ജയിലിലും കഴിഞ്ഞ ശേഷമാണ് ചിദംബരത്തിന് ജാമ്യം കിട്ടുന്നത്. കേസിന്റെ മെറിറ്റുമായി ബന്ധപ്പെട്ട് വലിയ അഴിമതിയുടെ സൂത്രധാരന്‍ എന്ന ഡല്‍ഹി ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ തെറ്റാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സുപ്രീം കോടതി ചിദംബരത്തിന് ജാമ്യം അനുവദിച്ചത്.
തനിക്കെതിരെ ഒരു കുറ്റം പോലും ചുമത്താന്‍ ആയില്ലെന്ന് തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഐ.എന്‍.എക്സ് മീഡിയ കേസിലെ അഴിമതി സി.ബി.ഐ.യും കള്ളപ്പണം വെളുപ്പിക്കല്‍ ഇ.ഡി.യുമാണ് അന്വേഷിക്കുന്നത്. എയര്‍സെല്‍- മാക്സിസ് ഇടപാടിലും സമാനമായ ആരോപണമാണ് ചിദംബരത്തിനെതിരേയുള്ളത്. ഈ കേസിലും സി.ബി.ഐ.യും ഇ.ഡി.യും അന്വേഷണം നടത്തുന്നുണ്ട്. ഈ കേസിലും ചിദംബരം അറസ്റ്റ് ചെയ്യപ്പെടുവാനുള്ള സാധ്യത ഏറെയാണ്.