INDIANEWS MAIN

രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമം. ഉദ്ധവ് താക്കറേ രാജിവച്ചു.

വിമതനീക്കത്തിനൊടുവില്‍ മഹാരാഷ്ട്രയില്‍ മാഹാവികാസ് അഖാഡി സഖ്യം താഴെവീണു. നാളെത്തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറേ രാജി പ്രഖ്യാപിച്ചത്.

താക്കറെ കുടുംബത്തിൽ നിന്ന് സർക്കാരിൻ്റെ ഭാഗമാവുന്ന ആദ്യ നേതാവാണ് ഉദ്ധവ് താക്കറെ. ഇതോടെ ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യമായ മഹാവികാസ് അഘാഡി സഖ്യസർക്കാർ നിലംപതിച്ചു. ബദൽ സർക്കാർ നീക്കങ്ങളുമായി ബിജെപി മുന്നോട്ടുപോവുകയാണ്. നിലവിൽ മുംബൈയിലെ താജ് ഹോട്ടലിൽ എംഎൽഎമാരുമായി ദേവേന്ദ്ര ഫഡ്നാവിസ് ചർച്ച നടത്തുകയാണ്. അദ്ദേഹം ഉടൻ തന്നെ ഗവർണറെ കാണുമെന്ന് റിപ്പോർട്ടുണ്ട്.

സോണിയാ ഗാന്ധിക്കും ശരദ് പവാറിനും നന്ദി. ബാൽ താക്കറെയുടെ സ്വപ്നത്തിനായാണ് താൻ പോരാടിയത്. യഥാർഥ ശിവസൈനികർ തനിക്ക് ഒപ്പമുണ്ട്. വിമതര്‍ക്ക് എല്ലാം നല്‍കി. ശിവസേനയെ സ്വന്തം നേട്ടത്തിനായി മാത്രം കണ്ടവരാണ് പാര്‍ട്ടി വിട്ടത്. രാജീ പ്രഖ്യാപിച്ച ഉദ്ദവ് മാധ്യമങ്ങളോട് പറഞ്ഞു,

ആരോടാണ് നിങ്ങൾക്ക് വൈരാഗ്യം? എന്ത് പ്രശ്നമുണ്ടെങ്കിലും നേരിട്ട് ചർച്ച നടത്താമായിരുന്നു എന്ന് വിമതരോട് ഉദ്ധവ് പറഞ്ഞു. ബിജെപി ഇടപെട്ട് 24 മണിക്കൂറിനകം വിശ്വാസവോട്ട് തേടണമെന്ന് നിര്‍ദ്ദേശിച്ചു. ശിവസേനാ പ്രവര്‍ത്തകര്‍ അമര്‍ഷത്തിലാണ്. ജനാധിപത്യം നമ്പറുകൾ കൊണ്ടുള്ള കളിയാണോ? തനിക്ക് ആ കളിയിൽ താത്പര്യമില്ല. ബാൽ താക്കറെയെ ഉപയോഗപ്പെടുത്തിയ നിങ്ങൾ ഇന്ന് അദ്ദേഹത്തിന്‍റെ മകനെ താഴെ ഇറക്കാൻ തുനിഞ്ഞിറങ്ങി. മുഖ്യമന്ത്രി കസേരയിൽ അള്ളിപ്പിടിച്ചിരിക്കില്ല. പിന്തുണച്ചവർക്കെല്ലാം നന്ദിയെന്നും ഫേസ്ബുക്ക് ലൈവില്‍ ഉദ്ധവ് താക്കറേ പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ വിശ്വാസ വോട്ട് നടത്താൻ പറഞ്ഞ ഗവർണർക്കും നന്ദി ഉദ്ധവ് പരിഹസിച്ചു.

0