മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നു. ‘സ്പ്രിംഗ്ലറിന്റെ മാസ്റ്റര്‍ ബ്രെയിന്‍ വീണാ വിജയന്‍’ – സ്വപ്ന സുരേഷ്
മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നു. ‘സ്പ്രിംഗ്ലറിന്റെ മാസ്റ്റര്‍ ബ്രെയിന്‍ വീണാ വിജയന്‍’ – സ്വപ്ന സുരേഷ്
സ്പ്രിംഗ്ലറിന്റെ മാസ്റ്റര്‍ ബ്രെയ്ന്‍ വീണാ വിജയനെന്ന് സ്വപ്‌ന സുരേഷ്. ഡേറ്റാ ബേസ് വിറ്റതിന് പിന്നില്‍ വീണാ വിജയനെന്ന് എം ശിവശങ്കര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് സ്വപ്‌ന സുരേഷ് പറയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളാണ് സ്വപ്‌ന സുരേഷ് വീണ്ടും ഉന്നയിച്ചത്. ക്ലിഫ് ഹൗസില്‍ രഹസ്യചര്‍ച്ചയ്ക്ക് താന്‍ തനിച്ച് പോയിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞതെല്ലാം കള്ളമാണ്. ക്ലിഫ് ഹൗസിലേയും സെക്രട്ടറിയേറ്റിലേയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ തയാറാകണമെന്നും സ്വപ്‌ന പറയുന്നു.
തന്റെ കൈയിലും സിസിടിവി ദൃശ്യങ്ങളുണ്ടെന്നും സ്വപ്‌ന സുരേഷ് കൂട്ടിച്ചേര്‍ത്തു. 2016 മുതല്‍ 2020 വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നാണ് സ്വപ്‌ന സുരേഷിന്റെ ആവശ്യപ്പെട്ടു. മറന്നുവച്ച ബാഗ് എന്തിനാണ് നയതന്ത്ര ചാനല്‍ വഴി കൊണ്ടുപോയതെന്ന് സ്വപ്‌ന സുരേഷ് ചോദിച്ചു. ബാഗില്‍ ഉപഹാരമായിരുന്നെങ്കില്‍ അത് നയതന്ത്ര ചാനല്‍ വഴി കൊണ്ടുപോകേണ്ട ആവശ്യമുണ്ടായിരുന്നോ എന്നും സ്വപ്‌ന സുരേഷ് ചോദിച്ചു.
താനല്ല മറിച്ച് മുഖ്യമന്ത്രിയാണ് കള്ളം പറയുന്നതെന്ന് സ്വപ്‌ന സുരേഷ് ആരോപിക്കുന്നു. പരിശുദ്ധമായ നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു. ഷാജ് കിരണ്‍ ഇടനിലക്കാരനായാണ് തന്നെ വന്നുകണ്ടത്. ഷാജ് കിരണ്‍ ഇടനിലക്കാരനല്ലെങ്കില്‍ പിന്നെ എന്തിനാണ് എഡിജിപി അജിത്കുമാറിനെ മാറ്റിയതെന്നും സ്വപ്‌ന സുരേഷ് ചോദിച്ചു.
മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ ബിസിനസ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഷാര്‍ജാ ഷെയ്ഖിന്റെ യാത്രാ റൂട്ട് താന്‍ വഴി തിരിച്ചുവിട്ടു കൊടുത്തുവെന്ന് സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു. ഇത് തടസ്സപ്പെടുത്താന്‍ വ്യവസായി എം എ യൂസഫലിയുടെ ആളുകള്‍ ശ്രമിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെയല്ല താന്‍ വഴി തിരിച്ചുവിട്ടതെന്നും അവര്‍ പറഞ്ഞു.
വിദേശകാര്യ മന്ത്രാലയമാണ് ഷാര്‍ജാ ഷെയ്ഖിന്റെ കേരളത്തിലെ പരിപാടികളുടെ റൂട്ട് തീരുമാനിച്ചത്. എയര്‍പോര്‍ട്ടില്‍ നിന്നും താമസിക്കുന്ന ഹോട്ടലിലേക്കും അവിടെ നിന്ന് രാജ്ഭവനിലേക്കും തിരിച്ച് ഹോട്ടലില്‍ നിന്ന് എയര്‍പ്പോര്‍ട്ടിലേക്കുമായിരുന്നു യാത്ര തീരുമാനിച്ചിരുന്നത്. അന്നത്തെ എഡിജിപി മനോജ് എബ്രഹാമിനും ശിവശങ്കറിനും പൈലറ്റ് വാഹനങ്ങള്‍ക്ക് മെസേജ് കൊടുത്ത് താന്‍ ഇടപെട്ടാണ് റീ റൂട്ട് ചെയ്‌തെന്നും അവര്‍ പറഞ്ഞു. ഷാര്‍ജാ ഷെയ്ഖിനെ തെറ്റിദ്ധരിപ്പിച്ചാണ് റൂട്ട് തിരിച്ചുവിട്ടത്. വീണയുടെ ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു അത്. മുഖ്യമന്ത്രിയും ഭാര്യ കമലാ വിജയനും മകളും മാത്രമായിരുന്നു കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നത്. യൂസഫലി പോലുള്ളവരെ കൂടിക്കാഴ്ചയില്‍ നിന്നും മാറ്റി നിര്‍ത്തി. ഈ കൂടിക്കാഴ്ചയില്‍ എന്താണ് കുഴപ്പമെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി ചോദിക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെയാണെങ്കില്‍ ഒരു കുഴപ്പവുമില്ലെന്നും സ്വപ്‌ന പറഞ്ഞു.
ശിവശങ്കറിനെ ബലിയാടാക്കിയെന്ന് സ്വപ്‌നാ സുരേഷ് സ്വപ്‌ന സുരേഷിന്റെ വാക്കുകള്‍: ഷാര്‍ജാ ഷെയ്ഖിന് കേരളത്തിലെ സന്ദര്‍ശനത്തിനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ഞാന്‍ കൈകാര്യം ചെയ്തതാണ്. കോണ്‍സല്‍ ജനറലിനും എനിക്കുമാണ് മെയില്‍ വന്നത്. എയര്‍പോര്‍ട്ടില്‍ നിന്ന് റാവിസ് ലീലാ ഹോട്ടലിലേക്ക്, അവിടെ നിന്ന് ഡിലിറ്റ് ഫംഗ്ഷനായി രാജ് ഭവനിലേക്ക്, വീണ്ടും ഹോട്ടലിലേക്ക് പിന്നെ എയര്‍പോര്‍ട്ടിലേക്ക്. അതിനെ വളച്ച് തിരിച്ച് ഞാനാണ് ഒടിക്കുന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും വ്യക്തിപരമായ ബിസിനസ് ആവശ്യങ്ങള്‍ക്കായി ആണത്. അതൊരു നിയമവിരുദ്ധമായ മീറ്റിംഗാണ്. അതിന് വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ഇല്ല. ഞാന്‍ അതിനെ മനോജ് എബ്രഹാം സാറിനേയും ശിവശങ്കര്‍ സാറിനേയും പൈലറ്റ് വാഹനത്തേയും മെസേജ് കൊടുത്ത്, റീ റൂട്ട് ചെയ്ത്, അന്നത്തെ എഡിജിപിയാണ് മനോജ് എബ്രഹാം സര്‍. നിങ്ങള്‍ക്ക് അദ്ദേഹത്തോട് ചോദിക്കാം. യൂസഫലിയുടെ ആള്‍ക്കാര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അപ്രൂവല്‍ ഇല്ലെന്ന് പറഞ്ഞ് അത് തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ പൈലറ്റ് വാഹനത്തെ റീറൂട്ട് ചെയ്താണ് ക്ലിഫ് ഹൗസില്‍ ഷാര്‍ജാ ഷെയ്ഖിനെ എത്തിക്കുന്നത്. അത് പ്ലാന്‍ പ്രകാരം ഇല്ല. ഷാര്‍ജാ ഷെയ്ഖിനെ തെറ്റിദ്ധരിപ്പിച്ചാണ് വീണാ വിജയനും കമലാ മേഡത്തിനും മുഖ്യമന്ത്രിക്കും കൂടി വീണാ വിജയന്റെ ബാക്കിയുള്ള ആവശ്യങ്ങള്‍ നേരിട്ട്, വേറെ ആരുടേയും സാന്നിധ്യമില്ലാതെ, യൂസഫലി പോലെയുള്ള ആളുകളുടെ സാന്നിധ്യമില്ലാതെ സംസാരിച്ച് റെഡിയാക്കാന്‍ വേണ്ടി റീ റൂട്ട് ചെയ്‌തൊരു മീറ്റിംഗാണത്. ഇപ്പോള്‍ മുഖ്യമന്ത്രി ചോദിക്കുകയാണ് ഷാര്‍ജാ ഷെയ്ഖിനെ മീറ്റ് ചെയ്തതുകൊണ്ട് എന്താണ് കുഴപ്പം എന്ന്. വിദേശകാര്യ മന്ത്രാലയത്തിന്റെ അപ്രൂവല്‍ പ്രകാരമാണ് അത് നടന്നതെങ്കില്‍ ഒരു കുഴപ്പവുമില്ല.
ഒരു രാജ്യം തന്നെ കൈയ്യിലുള്ളവര്‍ക്ക് ഇത്തരം പെറ്റി ഓഫേഴ്‌സ് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും ഫാമിലിയും മകളുടെ ബിസിനസ് ആവശ്യങ്ങള്‍ക്കായി മുന്നോട്ട് വെക്കുമ്പോഴേക്ക് അതില്‍ കീഴടങ്ങുന്നവരല്ല എന്നേ ഞാന്‍ പറഞ്ഞിട്ടുള്ളു. അതൊക്കെയാണ് ഞാന്‍ എന്റെ 164 സേറ്റ്‌മെന്റില്‍ വ്യക്തമായി പറഞ്ഞിരിക്കുന്നത്.
‘മൂന്നര ലക്ഷം എന്റെ പേരില്‍ വാങ്ങിയിട്ട് 1.7 ലക്ഷമാണ് തന്നത്’; പിഡബ്ല്യുസിയും എക്സാലോജിക്കും തമ്മിലുള്ള ബന്ധം കാരണമെന്ന് സ്വപ്‌ന ‘നിയമസഭ പോലത്തെ സ്ഥലത്ത് വന്ന് നോട്ട് എഴുതിക്കൊണ്ട് വന്ന് വായിക്കുന്നത് വളരെ മോശമായ കാര്യമാണ്’
പിഡബ്ല്യൂസിയും എക്‌സാലോജിക്കും തമ്മില്‍ എന്തൊക്കെ ഇടപാടുകളാണ് നടക്കുന്നതെന്ന് ജനങ്ങള്‍ക്ക് അറിയാമെന്ന് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. അതുമായി ബന്ധപ്പെട്ട ഒരുപാട് തെളിവുകള്‍ തന്റെ കയ്യിലുണ്ട്. തന്റെ പേരില്‍ മൂന്നര ലക്ഷം രൂപ വാങ്ങിയിട്ട് ഒരു ലക്ഷത്തി എഴുപതിനായിരം രൂപ മാത്രമാണ് തനിക്ക് തന്നതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. അത് പിഡബ്ല്യൂസിയും വീണാ വിജയന്റെ എക്‌സാലോജിക്കും തമ്മിലുള്ള ബന്ധം കാരണമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.