കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ചിദംബരം

Print Friendly, PDF & Email

കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ സാമ്പത്തിക നയങ്ങളെ അതിരൂക്ഷമായി വിമര്‍ശിച്ച്പി.ചിദംബരം. കണക്കുകള്‍ നിരത്തിയായിരുന്നു ചിദംബരത്തിന്റെ സംസാരം. വരുംദിനങ്ങളിലും ഇതേക്കുറിച്ച് പറയുകയും എഴുതുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജാമ്യത്തില്‍ ഇറങ്ങിയതിനു ശേഷമുള്ള ആദ്യത്തെ പത്ര സമ്മേളനത്തിലാണ് കേന്ദ്ര സര്‍ക്കാരിനെതിരെ മുന്‍ കേന്ദ്രധനമന്ത്രി കൂടിയായിരുന്ന ചിദംബരം ആഞ്ഞടിച്ചത്

സാന്പത്തിക കാര്യങ്ങളെ കുറിച്ച് നിശ്ചയമില്ലാത്തതു കൊണ്ടാണ്. വളര്‍ച്ച അഞ്ചു ശതമാനത്തിലെത്തിയത്. അവിടെ കൊണ്ട് നിന്നുവെങ്കില്‍ നമ്മള്‍ ഭാഗ്യവാന്മാരാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി സാമ്പത്തിക മേഖലയെ കുറിച്ച് നിശ്ശബ്ദനാണ്. മന്ത്രിമാര്‍ വെറുതെ ബഹളമുണ്ടാക്കുകയാണ്. എകണോമിസ്റ്റ് മാഗസിന്‍ പറഞ്ഞ പോലെ, സര്‍ക്കാറിന് കാര്യശേഷിയില്ലാതായി മാറി

ഈ സാമ്പത്തിക വര്‍ഷത്തിലെ ഏഴു മാസങ്ങള്‍ക്കു ശേഷവും സമ്പദ് രംഗത്തെ പ്രശ്‌നങ്ങള്‍ ചാക്രികമാണ് എന്നാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നത്. ഇത് തെറ്റാണ് കാരണം. അവര്‍ക്ക് ഇതേക്കുറിച്ച് അറിയില്ല. നോട്ടുനിരോധനം, തെറ്റായ ജി.എസ്.ടി, നികുതി ഭീകരത, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ കേന്ദ്രീകൃത നിയന്ത്രണം തുടങ്ങിയവ കൊണ്ടുള്ള ദുരന്തമാണിത്. ഇപ്പോള്‍ ചാക്രികം എന്നാണ് അവര്‍ പ്രതിസന്ധിയെ വിശേഷിപ്പിക്കുന്നത്. സീസണല്‍ എന്നു പറയാത്തത് ഭാഗ്യം. ഈ പ്രതിസന്ധി ഘടനാപരമാണ്. ഘടനാപരമായ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സര്‍ക്കാറിന്റെ പക്കല്‍ പരിഹാരങ്ങളൊന്നുമില്ല

മൊത്തവില ഉയരുന്നു. ഉപഭോക്തൃ വില സൂചികയും ഉയര്‍ന്നു തന്നെ. ഉള്ളി കിലോ നൂറു രൂപയ്ക്കാണ് വില്‍ക്കുന്നത്. ഇതെല്ലാം എന്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഗ്രാമീണ വേതനം കുറഞ്ഞുവെന്ന് സ്റ്റാറ്റിറ്റിക്‌സ് ഓഫീസിന്റെ കണക്കുകള്‍ പറയുന്നു. നിര്‍മാതാക്കളുടെ, പ്രത്യേകിച്ചും കര്‍ഷകര്‍ക്ക് കിട്ടേണ്ട വില കിട്ടുന്നില്ല. ദിവസക്കൂലിക്കാര്‍ക്ക് മാസത്തില്‍ 15 ദിവസമേ ജോലിയുള്ളൂ. ബാങ്കുകള്‍, നിക്ഷേപകര്‍, ക്രഡിറ്റ് ഏജന്‍സികള്‍, കമ്പനി ഡയറക്ടര്‍മാര്‍, എകോണമിസ്റ്റ്, വാള്‍സ്ട്രീറ്റ് ജേണല്‍, ടൈം മാഗസിനുകള്‍ എല്ലാവരും അക്കങ്ങള്‍ നോക്കുന്നുണ്ട്. ഓരോ അക്കവും വികൃതമായ സാമ്പദ് രംഗമാണ് മുന്നില്‍ കാണിച്ചു തരുന്നത്.

രാജ്യത്തിന്‍റെ ജിഡിപി നിരക്ക് 5 ശതമാനത്തിലെത്തിനില്‍ക്കുകയാണെന്ന് ആണെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. പുതിയ രീതി പ്രകാരമാണ് ജി.ഡി.പി അഞ്ചു ശതമാനത്തില്‍ എത്തി നില്‍ക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ ജി.ഡി.പി ഇപ്പോള്‍ 1.5 ശതമാനത്തില്‍ താഴെയാണ്. ഡോ. അരവിന്ദ് സുബ്രഹ്മണ്യം ജി.ഡി.പി കണക്കു കൂട്ടുന്നതിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയിരുന്നു.ചിദംബരം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ബി.ജെ.പി മറുപടി പറയുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.

  •  
  •  
  •  
  •  
  •  
  •  
  •