കൂടുതല്‍ ഉത്തേജക നടപടികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി. അടിയന്തര നടപടികള്‍ ഇല്ല.
രാജ്യത്തെ വ്യവസായിക മേഖലയിലെ അനിശ്ചിതാവസ്ഥ രൂക്ഷമാവുകയും രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണെന്ന പ്രതീതി രാജ്യവ്യാപകമാവുകയും ചെയ്യുന്ന പശ്ചാത്ലത്തലത്തില്‍ കൂടുതല്‍ ഉത്തേജക നടപടികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇന്ന് രണ്ടരക്ക് ദില്ലിയില്‍ മാധ്യമങ്ങളുടെ മുന്പിലാണ് ഉത്തേജന നടപടികള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ അടിയന്തര പരിഹാര നടപടികള്‍ ഒന്നും പ്രഖ്യാപിക്കാതിരുന്നത് രാജ്യത്തിന്‍റെ സാന്പത്തിക മേഖലയെ മ്ലാനമാക്കി.
പണപ്പെരുപ്പം നാല് ശതമാനത്തിൽ താഴെ നിലനിര്‍ത്താന്‍ സാധിച്ചതു കൊണ്ട് രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്നും നിക്ഷേപനിരക്ക് കൂടുന്ന പ്രവണത കാണിക്കുന്നത് സാമ്പത്തിക മേഖല ശക്തിപ്പെടുന്നതിന്‍റെ ശുഭ സൂചനയാണെന്നും ധനമന്ത്രി പറഞ്ഞു. ബാങ്കിംഗ് മേഖലയിലെ പരിഷ്കരണത്തിന് ശേഷം അടുത്ത ലക്ഷ്യം നികുതി പരിഷ്കരണമാണെന്നും അതിനുള്ള നടപടികൾ ഉടൻ ഉണ്ടാകുമെന്നും ധനമന്ത്രി അറിയിച്ചു. ബാങ്കുകളിൽ നിന്ന് കൂടുതൽ വായ്പ ലഭ്യമാക്കുമെന്നും അതിനായി 19 ന് പൊതുമേഖലാ ബാങ്ക് മേധാവികളുമായി ചര്‍ച്ചനടത്തുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
പ്രധാന പ്രഖ്യാപനങ്ങള്‍:
- നികുതി റിട്ടേണുകൾ പൂർണമായും ഇ-റിട്ടേൺ സംവിധാനം വഴിയാക്കും
- കയറ്റുമതി ഇടിവ് നികത്താൻ പ്രത്യേക പദ്ധതി
- 2020 ജനുവരി 1 മുതൽ ടെക്സ്റ്റൈൽ മേഖലയിലെ കയറ്റുമതിക്ക് പുതിയ പദ്ധതി നടപ്പാക്കും.
- കയറ്റുമതി മേഖലയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കും
ചെറിയ നികുതി കുറ്റങ്ങളെ പ്രോസിക്യൂഷൻ നടപടിയിൽ നിന്ന് ഒഴിവാക്കും. - റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച കൂടുതല്‍ വായ്പകള്‍ ബാങ്കുകള്‍ അവതരിപ്പിക്കും.
- ജിഎസ്ടി , ഐടി റീഫണ്ട് സംവിധാനം ഈ മാസം മുതൽ.
- ടെക്സ്റ്റൈൽ കയറ്റുമതിയിലെ നിലവിലെ നികുതി ഘടന 2019 ഡിസംബർ 31 വരെ.
- ചെറിയ നികുതി ലംഘനങ്ങളെ പ്രോസിക്യൂഷനിൽ നിന്ന് ഒഴിവാക്കും
- പലിശ ഏകീകരണത്തിന് ആലോചന.
- ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവെൽ മാതൃകയിൽ 2020 മെഗാ ഷോപ്പിംഗ് ഫെസ്റ്റിവെൽ സംഘടിപ്പിക്കും. രാജ്യത്തെ നാല് പ്രധാന കേന്ദ്രങ്ങളിലാണ് മെഗാ ഷോപ്പിംഗ് ഫെസ്റ്റിവെൽ സംഘടിപ്പിക്കുക.
- കയറ്റുമതി രംഗം കൂടുതൽ കാര്യക്ഷമമാക്കാൻ സാങ്കേതിക നിലവാരം ഉയർത്തും.
- വിമാനത്താവളങ്ങളിലൂടേയും തുറമുഖങ്ങളിലൂടെയുമുള്ള ചരക്ക് നീക്കം ഈ വര്‍ഷം ഡിസംബറോടെ വേഗത്തിലാവും.
- കയറ്റുമതി മേഖലയെ ശക്തിപ്പെടുത്താൻ ആർബിഐ 68,000 കോടി അനുവദിക്കും.
- സ്വതന്ത്ര വ്യാപാരനയമാണ് സർക്കാരിന്റെ ലക്ഷ്യം.
- വാണിജ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ഇക്കാര്യങ്ങൾ നിരീക്ഷിക്കും
- പാർപ്പിട മേഖലയിൽ കൂടുതല്‍ ഇളവുകൾ.
- പാര്‍പ്പിട നിര്‍മ്മാണ പദ്ധതികളുടെ സുഗമമായ നടത്തിപ്പിനും പൂര്‍ത്തീകരണ ത്തിനുമായി ഏകജാലകസംവിധാനം.
- നിര്‍മ്മാണ മേഖലയെ ശക്തിപ്പെടുത്താന്‍ 10000 കോടി രൂപയുടെ സ്പെഷ്യല്‍ഫണ്ട് നീക്കിവെക്കും. മുടങ്ങി കിടക്കുന്ന ചെറുകിട പാർപ്പിട പദ്ധതികളെ ഇത് സഹായിക്കും.
- വീട് പൂർത്തിയാക്കാൻ പണമില്ലാത്തവർക്ക് ഈ സംവിധാനം വഴി പണം സമാഹരിക്കാം.
- പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഗുണോഭക്താക്കള്‍ക്ക് കൂടുതല്‍ നികുതി ഇളവുകളും ധനസഹായവും.
- സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വീട് വാങ്ങാന്‍ പ്രൊത്സാഹിപ്പിക്കും. അഡ്വാന്‍സ് തുകയടക്കമുള്ള സൗകര്യങ്ങള്‍ നല്‍കും,
- പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ എല്ലാവര്‍ക്കും വീടുകളെന്ന ലക്ഷ്യം. 2022-നുള്ളില്‍ അര്‍ഹരായവര്‍ക്ക് 1.95 കോടി വീടുകള്‍.
- വീടുകളും വാഹനങ്ങളും വാങ്ങാന്‍ കൂടുതല്‍ വായ്പാ സഹായം.