മ്യാന്‍മറില്‍ സൈനിക അട്ടിമറി

Print Friendly, PDF & Email

മ്യാന്‍മറില്‍ സൈനിക അട്ടിമറിയെന്ന് ഭരണകക്ഷിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി. ഭരണകക്ഷിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി.) നേതാവ് ആങ് സാന്‍ സ്യൂചിയും പ്രസിഡന്റ് വിന്‍ മിന്റും ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കള്‍ പട്ടാള തടങ്കലിലാണ്. പ്രവിശ്യകളിലുള്ള മുഖ്യമന്ത്രിമാരെ യും അറസ്റ്റ് ചെയ്തിട്ടുണ്ട്. പുതിയതായി തിരിഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ നാളെ അധികാരം ഏറ്റെടുക്കാനിരിക്കെയാണ് സൈനിക നടപടി.രാജ്യത്ത് ഒരു വര്‍ഷത്തെ അടിയന്തരാവസ്ഥ സൈനിക നേതൃത്വം പ്രഖ്യാപിച്ചിരിക്കുകയാണ്.

<p>പ്രസിഡന്‍റിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ സൈന്യം സുപ്രീം കോടതിയിൽ പരാതികൾ നൽകിയിരുന്നു. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടക്കുന്നെന്നായിരുന്നു സൈന്യത്തിന്‍റെ ആരോപണം. എന്നാലിത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചു. ഇതിന് പുറകെയാണ് ഇപ്പോള്‍ സൈന്യം രാജ്യാധികാരം തിരിച്ച് പിടിച്ചത്. </p>
പുതിയ ഭരണാധികാരി. കമാൻഡർ-ഇൻ-ചീഫ് മിൻ ആംഗ് ഹേലിംഗ്

തലസ്ഥാന നഗരമായ നയ്പിറ്റോയുടേയും പ്രധാന നഗരമായ യാങ്കോണിന്‍റേയും നിയന്ത്രണം സൈനികര്‍ ഏറ്റെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തലസ്ഥാനമായ നൈപിതോയില്‍ ടെലിഫോണ്‍ ഇന്റര്‍നെറ്റ് സേവനങ്ങളും വിച്ഛേദിച്ചിട്ടുണ്ട്. മ്യാന്‍മറിലെ ഔദ്യോഗിക ടിവി, റേഡിയോ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. പ്രധാന നഗരങ്ങളില്‍ മൊബൈല്‍ സേവനങ്ങള്‍ തടസപ്പെട്ടിട്ടുണ്ട്.

<p>2015 ലെ തെരഞ്ഞെടുപ്പില്‍ ബര്‍മ്മീസ് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും 86 ശതമാനം നേടി വന്‍ ഭൂരിപക്ഷത്തോടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻ‌എൽ‌ഡി) വിജയിച്ചു കയറി. എന്നാല്‍ എൻ‌എൽ‌ഡി നേതാവ് ആംഗ് സാൻ സൂകിയെ രാഷ്ട്രപതി സ്ഥാനത്ത് നിന്ന് ഭരണഘടനാപരമായി വിലക്കി.</p>
നഗര വീഥികളില്‍‍ റോന്തു ചുറ്റുന്ന മ്യാന്‍മാര്‍ സൈന്യം

നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എന്‍.എല്‍.ഡി. വന്‍ ഭൂരിപക്ഷം നേടിയിരുന്നു. തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന് സൈന്യം പിന്തുണയ്ക്കുന്ന പ്രതിപക്ഷ പാര്‍ട്ടിയുടെ ആരോപണം. നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എന്‍എല്‍ഡി 83 ശതമാനം സീറ്റുകളോടെ അധികാരത്തില്‍ എത്തിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം അട്ടിമറിയാണെന്നും അത് അംഗീകരിക്കുകയില്ല എന്നുമുള്ള നിലപാടിലായിരുന്നു സൈന്യം. ആങ് സാന്‍ സൂചിയെ അധികാരത്തില്‍നിന്ന് അകറ്റി നിര്‍ത്തി സൈന്യത്തിന് വ്യക്തമായ അധികാരം നല്‍കുന്ന തീതിയിലാണ് മ്യാന്‍മാറിന്റെ നിലവിലെ ഭരണഘടനയുള്ളത്. 25 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിട്ടുമുണ്ട്. എന്നാല്‍, അധികാരത്തില്‍ എത്തിയാല്‍ ഭരണഘടനാ ഭേദഗതി വരുത്തുമെന്നത് അടക്കമുള്ള നടപടികള്‍ പ്രസിഡന്റ് വിന്‍ മിന്റ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അട്ടിമറിയിലൂടെ സൈന്യം ഭരണം പിടിച്ചെടുത്തിരിക്കുന്നത്.

തെരഞ്ഞെടുപ്പ് ഫലത്തില്‍ മാറ്റം വരുത്താനോ, മ്യാന്മാറിന്‍റെ ജനാധിപത്യാവകാശത്തെ തടയാനോ ഉള്ള ഏതൊരു ശ്രമത്തേയും എതുര്‍ക്കുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ പറഞ്ഞു. സൈന്യം തടവിലാക്കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും വിട്ടയക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. മ്യാന്‍മാറിലെ സംഭവ വികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.