പാകിസ്ഥാന് വീണ്ടും തിരിച്ചടി

Print Friendly, PDF & Email

കശ്മീർ വിഷയത്തിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചാലും ഇന്ത്യക്കെതിരായ കേസ് നിലനില്‍ക്കില്ലെന്നാണ് വിദഗ്‍ധസമിതി റിപ്പോര്‍ട്ട് പാക്കിസ്ഥാന് വീണ്ടും തിരിച്ചടി ആയിരിക്കുകയാണ്. കശ്മീരില്‍ അടിയന്തരമായി ഇടപെടണമെന്ന പാകിസ്ഥാന്‍റെ ആവശ്യം ഐക്യരാഷ്ട സഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസും മുന്പ് നിരാകരിച്ചിരുന്നു. ഇന്ത്യയും പാകിസ്ഥാനും ഒരുപോലെ ആവശ്യപ്പെട്ടാലേ മധ്യസ്ഥതയുള്ളു എന്ന നിലപാടിൽ മാറ്റമില്ലെന്നാണ് സെക്രട്ടറി ജനറൽ വ്യക്തമാക്കിയത്. നീതിന്യായ കോടതിയിൽ പോയിട്ട് കാര്യമില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍ നിയോഗിച്ച വിദഗ്‍ധസമിതിയാണ് റിപ്പോർട്ട് നല്കിയത്. അതിനിടെ, ഇമ്രാൻ ഖാന്‍ നരേന്ദ്ര ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചുകൊണ്ട് രംഗത്തുവന്നു. ഒമ്പത് ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ച് മോദി കശ്മീരികളെ നിയന്ത്രിക്കുകയാണ്. മോദി ഹിറ്റ്ലറുടെ നയം സ്വീകരിക്കുന്നു.പാക്കിസ്ഥാനെ യുദ്ധത്തിലേക്ക് തള്ളിവിടുന്നു. താൻ കശ്മീരിൻറെ ലോക അംബാസഡറാണെന്നും ഇമ്രാൻ പറഞ്ഞു.

  •  
  •  
  •  
  •  
  •  
  •  
  •