‘കൊറണ’യെ മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
കൊറോണ വൈറസ് (കോവിഡ്-19) 121 രാജ്യങ്ങളിലേക്ക് പടർന്നതോടെ ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) കൊറോണ വൈറസ് ബാധയെ മഹാമാരിയായി പ്രഖ്യാപിച്ചു. ഡബ്ല്യു.എച്ച്.ഒ.യുടെ അധ്യക്ഷൻ ടെേഡ്രാസ് അഥനോം ഗബ്രീസീയൂസാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പുതിയൊരു വൈറസ് ഉണ്ടാകുകയും അത് ലോകംമുഴുവൻ പടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യസംഘടന അത് മഹാമാരിയായി പ്രഖ്യാപിക്കുന്നത്. കോളറ, എബോള, പ്ലേഗ്, സിക, തുടങ്ങിയ രോഗങ്ങളാണ് ഇതിനുമുന്പ് ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ചിട്ടുള്ള രോഗങ്ങള്‍.
രാജ്യത്ത് കൊറോണ വൈറസ് (കോവിഡ്-19) പടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധി തടയുന്നതിന് പ്രത്യേക നിയന്ത്രണങ്ങളേർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന 1897-ലെ പകർച്ചവ്യാധി തടയൽ നിയമത്തിന്റെ രണ്ടാംവകുപ്പനുസരിച്ച് നടപടിയെടുക്കാൻ സംസ്ഥാന സർക്കാരുകളോട് കേന്ദ്ര ആരോഗ്യമന്താലയം ആവശ്യപ്പെട്ടു. കൂടാതെ നിലവിൽ ഇന്ത്യ ഗവര്‍മ്മെന്‍റ് അനുവദിച്ചിട്ടുള്ള എല്ലാ വിസകളും വെള്ളിയാഴ്ച മുതൽ ഏപ്രിൽ 15 വരെ സസ്പെൻഡ് ചെയ്തു. അത്യാവശ്യമല്ലാത്ത വിദേശയാത്രകൾ ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ജനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ചൈനയില്‍ പൊട്ടിപുറപ്പെട്ട കൊറോണ നിലവിൽ 121 രാജ്യങ്ങളിലേക്കാണ് പടര്‍ന്നിരിക്കുന്നത്. 1,22,289 പേർക്ക് കൊറാണ സ്ഥിരീകരിച്ചു. 4389 പേർക്ക് ജീവൻ നഷ്ടമായി. ഇന്ത്യയിൽ ഇതുവരെ 67 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ബ്രിട്ടനിൽ ആരോഗ്യമന്ത്രി നഡൈൻ ഡോറീസടക്കം 382 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആറുപേരാണ് മരിച്ചത് അവിടെ ഇതുവരെ മരിച്ചത്. ഇറ്റലിയിൽ 631 പേരും ഇറാനിൽ 354 പേരും മരിച്ചു.