രാത്രിയുടെ രണ്ടാം യാമത്തിലൊരു സത്യപ്രതിജ്ഞ… പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രി

Print Friendly, PDF & Email

അര്‍ദ്ധരാത്രിയോളം നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ഗോവ നിയമസഭാ സ്പീക്കര്‍ ആയിരുന്ന പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗോവ ഫോര്‍വേഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി എം.എല്‍.എ. സുദിന്‍ ധവാലികര്‍ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും 9 പേര്‍ മന്ത്രിമാരും മുഖ്യമന്ത്രിയുടെ കൂടെ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സത്യപ്രതിജ്ഞ.

ഗോവ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ മരിച്ചതോടെയാണ് ഗോവയില്‍ രാഷ്ട്രിയ നാടകം അരങ്ങേറാന്‍ ആരംഭിച്ചത്.ആകെ 40 അംഗങ്ങളായിരുന്നു ഗോവ നിയമസഭയിലുണ്ടായിരുന്നത്. എന്നാല്‍ മൂന്ന് എം എല്‍ എമാര്‍ രാജിവെക്കുകയും മനോഹര്‍ പരീക്കര്‍, ഫ്രാന്‍സിസ് ഡിസൂസ എന്നിവര്‍ മരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഗോവ നിയമസഭയിലെ എം എല്‍ എമാരുടെ എണ്ണം 35 ആയി കുറഞ്ഞു. 12 ആണ് ബി ജെ പിയുടെ അംഗസംഖ്യ. പതിന്നാല് അംഗങ്ങളുള്ള കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.
സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസ് നേതാവ് ചന്ദ്രകാന്ത് കാവ്‌ലേകര്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹയെ കണ്ട് സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള അവകാശവാദം ഉന്നയിച്ചിരുന്നു.

 • 4
 •  
 •  
 •  
 •  
 •  
 •  
  4
  Shares